കാൺപൂരിലെ അഭയകേന്ദ്രത്തിലും ഡൽഹിയിലെ മണ്ടോളി ജയിലിലും കോവിഡ് വ്യാപനം.
NewsNationalHealth

കാൺപൂരിലെ അഭയകേന്ദ്രത്തിലും ഡൽഹിയിലെ മണ്ടോളി ജയിലിലും കോവിഡ് വ്യാപനം.

ഉത്തര്‍പ്രദേശിലെ കാൺപൂരിൽ സർക്കാർ നടത്തുന്ന അഭയ കേന്ദ്രത്തിലെ താമസക്കാരായ 57 പെൺകുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ ഗർഭിണികളാണ്. ഡൽഹിയിലെ മണ്ടോളി ജയിലിൽ ഈ മാസം പതിനഞ്ചിന് തടവുപുള്ളി മരിച്ചത് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇയാളുമായി ഇടപഴകിയ പതിനേഴ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചി രിക്കുകയാണ്.

രാജ്യത്ത് കോവിഡ് കേസുകൾ 4,35,000 കടന്നു. മഹാരാഷ്ട്രയിലെ താനെയിലെ മാത്രം കോവിഡ് കേസുകൾ കാൽ ലക്ഷം കവിഞ്ഞിരിക്കുകയാണ്. ഉത്തര്‍പ്രദേശ് കാൺപൂരിലെ അഭയകേന്ദ്രത്തിലും ഡൽഹിയിലെ മണ്ടോളി ജയിലിലും കോവിഡ് വ്യാപിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉത്തര്‍പ്രദേശിലെ കാൺപൂരിൽ സർക്കാർ നടത്തുന്ന അഭയ കേന്ദ്രത്തിലെ താമസക്കാരായ 57 പെൺകുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ ഗർഭിണികളാണ്. ഡൽഹിയിലെ മണ്ടോളി ജയിലിൽ ഈ മാസം പതിനഞ്ചിന് തടവുപുള്ളി മരിച്ചത് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇയാളുമായി ഇടപഴകിയ പതിനേഴ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയിൽ 3721 പുതിയ കേസുകളടക്കം ആകെ കോവിഡ് രോഗികൾ 1,35,000 കടന്നു. രോഗം ബാധിച്ച് 113 പേര്‍ തിങ്കളാഴ്ച മരിച്ചു. താനെയിലെ കോവിഡ് കേസുകൾ കാൽ ലക്ഷം കടന്നു. ഡൽഹിയിലും തമിഴ്‍നാട്ടിലും രണ്ടായിരത്തിലധികം കോവിഡ് കേസുകളും 95 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിൽ 302 കോവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 15232 ആയി. രാജ്യത്തെ ആകെ കോവിഡ് കേസുകൾ ഇതോടെ 4,40,000വും കടന്നു. ഒന്നേമുക്കാൽ ലക്ഷത്തിലധികം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗം ഭേദമായവരുടെ എണ്ണം രണ്ടരലക്ഷത്തിലേക്ക് അടുക്കുന്നത് മാത്രമാണ് ഏക ആശ്വാസം. 55.77% മാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Related Articles

Post Your Comments

Back to top button