

ടി പി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് കുഞ്ഞനന്തൻ മരണപെട്ടതിനു പിറകെ സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ യുദ്ധം നടക്കുകയാണ്. ടി.പി ചന്ദ്രശേഖരന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത ടി പി യുടെ വിധവ കെ.കെ രമയ്ക്ക് അസഭ്യവർഷവുമായി സി.പി.എം അനുകൂലികൾ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നതാണ് ഇതിൽ പ്രധാനമായും എടുത്ത് പറയേണ്ടത്.
‘എന്റെ സഖാവേ’ എന്ന അടിക്കുറിപ്പോടെ കൊല്ലപ്പെട്ട ആർഎംപി നേതാവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത കെ കെ രമയുടെ പോസ്റ്റിനു താഴെ സി പി എം അനുഭാവികളും, ചില സംഘപരിവാർ അനുയായികളുമാണ്, വളരെ മോശവും സ്ത്രീ വിരുദ്ധവുമായ കമൻറ്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സി പി എം ആഭിമുഖ്യം ഉള്ളവരുടെ കമന്റുകളാണ് ഇതിൽ ഏറെയും. ചിലർ സംഘപരിവാർ അനുയായികളാണെന്നു പ്രൊഫൈൽ നോക്കിയാൽ അറിയാനാവും.
കുഞ്ഞനന്തന്റെ മരണത്തെ തുടർന്ന്, സംസ്ഥാന മുഖ്യ മന്ത്രി, പിണറായി വിജയൻ, കെ കെ ശൈലജ ടീച്ചർ, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ അനുശോചരം രേഖപ്പെടുത്തിയത്തിനു പിറകെ പാലക്കാട് ജില്ലയിൽ നിന്ന് ഷാഫി പറമ്പിൽ എം എൽ എ ആണ് ആദ്യ വിമര്ശന സരവുമായി സോഷ്യൽ മീഡിയയിൽ രംഗത്ത് വരുന്നത്.
കൊലയാളികളുടെ ആരാധനാലയമായി പാർട്ടിയും സർക്കാരും, അവരുടെ ദൈവമായി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും മാറുകയാണ്. അസുഖം വന്നോ, പ്രായാധിക്യം കൊണ്ടോ മറ്റോ, ഒരു സ്വാഭാവിക മരണത്തിനുള്ള എല്ലാ അവകാശവും ടി പി ചന്ദ്രശേഖരനും ഉണ്ടായിരുന്നു. 4 പതിറ്റാണ്ടോളം സി പി എം കൊടിപിടിച്ചൊരു മനുഷ്യനെ 51 വെട്ട് വെട്ടി കൊന്ന കേസിലെ പ്രതികളിലൊരാളെ കരുതലുള്ള മനുഷ്യനാക്കി ചിത്രീകരിച്ചത്, ജയിലിൽ കൊടി സുനിയെ സന്ദർശിച്ച് പിന്തുണ കൊടുത്തത് പോലെയുള്ള ഒരു നടപടി തന്നെയാണെന്നും, ഓർക്കുക, മരിച്ചിട്ടും പിണറായി വിജയന് ടി പി ചന്ദ്രശേഖരൻ കുലം കുത്തി തന്നെയായിരുന്നു എന്നുമാണ് ഷാഫി പറമ്പിൽ ഫേസ് ബുക്കിൽ കുറിക്കുന്നത്.
ഇതിനിടെ, ടി പി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ തിരുവന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ട കുഞ്ഞനന്തന്റെ ഫോട്ടോ വാട്ട്സ് ആപ്പിൾ സ്റ്റാറ്റസ് ഇട്ട കണ്ണൂരിലെ നാല് പോലിസുകാർക്കെതിരെ കണ്ണൂരിൽ കോൺഗ്രസ് രംഗത്ത് വരുകയായിരുന്നു.
സംഭവത്തെ പറ്റി അനേഷിക്കുമെന്നാണ് കണ്ണൂർ എസ് പി യതീഷ് ചന്ദ്ര ഇത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഇത് സംബന്ധിച്ച പരാതിയുമായി രംഗത്ത് വന്നത്തോടെ, വാട്ട്സ് ആപ്പിൾ സ്റ്റാറ്റസ് ഇട്ട പോലീസുകാർ വെട്ടിലായിരിക്കു കയാണ്. പോലീസ് സർവീസ് ചട്ടങ്ങൾ പ്രകാരം, രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും, രാഷ്ട്രീയ അനുഭാവം കാട്ടുന്നതും,കുറ്റകരമാണ് എന്നാണ് യതീഷ് ചന്ദ്ര പറഞ്ഞിട്ടുള്ളത്.
അതേസമയം, ടി പി വധക്കേസിലെ പ്രതി കുഞ്ഞനന്തന്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട്, പാനൂരിലെ പാറാട്ട് വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. തിരുവനന്തപുരത്തുനിന്നു പാനൂരിൽ കൊണ്ട് വന്ന മൃതദേഹം പാനൂർ ഏരിയ കമ്മറ്റി ഓഫീസിൽ പൊതു ദര്ശനത്തിന് വെച്ചശേഷമാണ് വീട്ടിലേക്ക് സംസ്‌കരിക്കാനായി കൊണ്ട് പോയത്.
Post Your Comments