

കുവൈത്തില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപെട്ടു. തൃശൂർ ചാവക്കാട് മുനക്കക്കടവ് സ്വദേശി ജലാലുദ്ധീൻ പോക്കാക്കില്ലത്ത് (46) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. പാചകക്കാരനായിരുന്നു. ഭാര്യ:ഷമീറ. മക്കൾ: ജസീം, ജസീർ, ജാഫർ. പിതാവ്:പോക്കാക്കില്ലത്ത് മൊയ്‌തീൻ കുഞ്ഞു. മാതാവ്: ആയിഷമോൾ. സഹോദരങ്ങൾ: അഷ്‌റഫ്(കുവൈത്ത്), ഫൈസൽ (ഖത്തർ).
Post Your Comments