

കുവൈത്തിൽ കോവിഡ് ബാധിച്ചു രണ്ടു പ്രവാസി മലയാളികൾ കൂടി മരണപെട്ടു. കൊല്ലം പറവൂർ കറുമണ്ടൽ കല്ലുംകുന്ന് വീട്ടിൽ ഉഷാ മുരുകൻ (42), കോഴിക്കോട് കുന്ദമംഗലം, ചെറൂപ്പ, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തിൽ കൊളങ്ങോട്ട് അജ്മൽ സത്താർ (39) എന്നിവരാണ് മരിച്ചത്.
ഉഷാ മുരുകൻ ഒരാഴ്ചയായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: സതീശൻ (കുവൈത്ത്). മക്കൾ കാർത്തികേയൻ, ഉദയ ലക്ഷ്മി.

മരണപ്പെട്ട കോഴിക്കോട് കുന്ദമംഗലം, ചെറൂപ്പ, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തിൽ കൊളങ്ങോട്ട് അജ്മൽ സത്താർ കോവിഡ് ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പിതാവ്: എൻ കെ സി മുഹമ്മദ്. മാതാവ്: ഫാതിമ മുണ്ടുമുഴി.ഭാര്യ: ജാസിറ ഐക്കരപ്പടി. മക്കൾ: അജ് വദ്, അജിയ്യ. സഹോദരങ്ങൾ: അബ്ദുൽ സലാം, ഷഹീർ, ശബ്ന. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നു മലയാളികളാണ് മരിച്ചത്. ഇതോടെ കുവൈത്തിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 38 ആയിരിക്കുകയാണ്.
Post Your Comments