

കോവിഡ് പ്രതിസന്ധിമൂലം കുവൈത്തിൽ കുടുങ്ങിയ വിസിറ്റ് വിസയിൽ വന്ന പ്രവാസികൾക്ക് ആശ്വാസമായി കുവൈറ്റ് സർക്കാരിന്റെ തീരുമാനം. സർക്കാർ നേരത്തെ മെയ് 31 വരെ നീട്ടി നൽകിയ വിസിറ്റ് വിസയുടെ കാലാവധി വീണ്ടും ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചു കൊടുക്കാൻ സർക്കാർ ഉത്തരവായതായി.കൊമേഴ്സ്യൽ, ടൂറിസ്റ്റ്, ഫാമിലി, വിസിറ്റ് വിസകൾക്ക് എല്ലാം പുതിയ നിയമം ബാധകമാണ്. കുവൈറ്റ് നിയമത്തിലെ ആർട്ടിക്കിൾ 14 പ്രകാരം ഓഗസ്റ്റ് 31 വരെയാണ് ഓൺലൈൻ വഴി വിസകൾ പുതുക്കാൻ കഴിയുക. മെയ് 31 മുതൽ മിനിസ്ട്രിയുടെ വെബ്സൈറ്റിൽ ഇതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഒരുമാസത്തേക്ക് വിസ കാലാവധി നീട്ടുന്നതിന് ഒരു കെ ടി എന്ന തോതിലാണ് ചാർജ് ഈടാക്കുന്നത്. മിനിസ്ട്രിയുടെ https://moi.gov.kw/main എന്ന വിലാസത്തിൽ പ്രവാസികൾക്ക് വിസ പുതുക്കാൻ കഴിയും.
Post Your Comments