Latest NewsWorld

ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ ‘ഗൃഹനാഥൻ’ അന്തരിച്ചു

ഐസോൾ: ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ ‘ഗൃഹനാഥൻ’ എന്നറിയപ്പെടുന്ന സിയോണ ചാന(76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തലസ്ഥാന നഗരയായ ഐസോളിലെ ട്രിനിറ്റി ആശുപത്രിയിൽ ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് അന്ത്യം.

39 ഭാര്യമാറും 94 മക്കളും 33 കൊച്ചുമക്കളും അടങ്ങുന്നതാണ് സിയോണയുടെ കുടുംബം. മിസോറം മുഖ്യമന്ത്രിയാണ് സിയോണയുടെ മരണം ട്വിറ്റിറിലൂടെ ലോകത്തെ അറിയിച്ചത്. 1945 ജൂലൈ 21നാണ് സിയോണയുടെ ജനനം. ബഹുഭാര്യത്വം അനുവദിക്കുന്ന ന്യൂനപക്ഷ മതവിഭാഗത്തിലെ അംഗമാണ് സിയോൺ. 400 കുടുംബങ്ങൾ അംഗങ്ങളായുള്ള ചന പാൾ ക്രിസ്ത്യൻ അവാന്തര വിഭാഗമാണിത്.

17 വയസ്സിൽ 3 വയസ്സ് മൂത്ത സ്‌ത്രീയെ വിവാഹം ചെയ്‌താണു സിയോൺ വിവാഹ പരമ്ബരയ്‌ക്കു തുടക്കമിട്ടത്. ഒരു വർഷത്തിനിടെ 10 സ്‌ത്രീകളെ വിവാഹം ചെയ്‌തു. പിന്നീടു വിവാഹം തുടർക്കഥയായി.

അവസാനവിവാഹം കഴിഞ്ഞിട്ട് അധികകാലമായില്ല. സിയോണയുടെ ആദ്യ ഭാര്യ സത്ത്യന്ഗിയാണ് കുടുംബത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. 33 പേരക്കുട്ടികളും സിയോണിനുണ്ട്.

മലനിരകൾക്കിടയിൽ 4 നിലകളിലായി 100 മുറികളുള്ള വീട്ടിൽ കൂട്ടുകുടുംബമായാണ് ഇവർ കഴിഞ്ഞിരുന്നത്. മിസോറാമിലെ ഭക്തവാന്ഗ് ഗ്രാമത്തിലാണ് ഈ ‘മെഗാകുടുംബം’ കഴിയുന്നത്‌. ആകെ 180 ആണ് വീട്ടിലെ അംഗസംഖ്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button