

ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു വരവെ അന്തരിച്ച പി.കെ. കുഞ്ഞനന്തനെ മഹത്വവത്കരിച്ച മുഖ്യമന്ത്രി പിണറായി വിജയന് ആര്‍എംപിഐ സംസ്ഥാനസെക്രട്ടറി എന്‍. വേണുവിന്റെ വക്കീല്‍ നോട്ടീസ്. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളടെയും ആദരവ് ഏറ്റുവാങ്ങിയ പൊതുപ്രവര്‍ത്തകനാണ് കുഞ്ഞനന്തന് എന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കൊലക്കേസ് പ്രതിയെ സംരക്ഷിക്കുന്നതിന്റെ തെളിവാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍. വേണു വക്കീല്‍നോട്ടീസ് അയച്ചിരിക്കുന്നത്.
ടിപി കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ കേസിലെ പ്രതിയെ പ്രകീര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമവ്യവസ്ഥയുടെ ലംഘനവും കോടതിയെ അവഹേളിക്കുന്നതുമാണ്. മുഖ്യമന്ത്രി പദവിയില്‍ ഇരുന്നുകൊണ്ടുള്ള ഈ പ്രവൃത്തി ഭരണഘടനാ ലംഘനമാണ്. ഹൈക്കോടതിയില്‍ എത്തുന്ന അപ്പീല്‍ കേസിനെ സ്വാധീനിക്കാനുള്ള നീക്കമായി വേണം ഇതിനെ കാണാന്‍. ഈ ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി പിന്‍വലിക്കണമെന്ന് പി. കുമാരന്‍കുട്ടി മുഖേന അയച്ച വക്കീല്‍ നോട്ടീസില്‍ വേണു ആവശ്യപെട്ടിരിക്കുന്നു. പ്രസ്താവന തിരുത്താന്‍ തയാറായില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ
പറഞ്ഞിട്ടുണ്ട്.
Post Your Comments