കൂട്ടിയ ബസ് ചാര്‍ജ് പിന്‍വലിച്ചു.
News

കൂട്ടിയ ബസ് ചാര്‍ജ് പിന്‍വലിച്ചു.

സംസ്ഥാനത്ത് ലോക്ക് ടൗണിനെ തുടർന്ന് വർധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിച്ചതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. പഴയ നിരക്ക് പുനസ്ഥാപിച്ചതായും മന്ത്രി പറഞ്ഞു. ബസിൽ യാത്ര ചെയ്യുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. മുഴുവൻ സീറ്റിലും ആളുകളെ അനുവദിക്കും. ബുധനാഴ്ച മുതൽ കെ.എസ്.ആര്‍.ടി.സി സർവീസ് സർവീസ് ആരംഭിക്കും. 2190 ഓർഡിനറി സർവീസ് ആണ് ഉള്ളത്. ആളുകളെ നിര്‍ത്തി യാത്ര അനുവദിക്കില്ല. കോവിഡ് ലോക്ഡൌണിന്‍റെ പശ്ചാത്തലത്തിലാണ് ബസ് നിരക്ക് കൂട്ടിയത്. അതാണ് പിൻവലിച്ചിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു. ഇതിനിടെ, സംസ്ഥാനത്ത് അന്തര്‍ജില്ലകളിലേക്കുള്ള പൊതുഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത സ്വകാര്യ ബസ് സര്‍വീസുകളാണ് ചൊവ്വാഴ്ച പുനരാരംഭിച്ചത്. അന്തര്‍ജില്ല കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ബുധനാഴ്ച പുനരാരംഭിക്കും. ചൊവ്വാഴ്ച സര്‍വീസ് ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായില്ല. കാറിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോയില്‍ 2 പേര്‍ക്കും യാത്ര ചെയ്യാം. മന്ത്രി പറഞ്ഞു.

Related Articles

Post Your Comments

Back to top button