കെ​മി​ക്ക​ൽ ഫാ​ക്ട​റി​യിൽ സ്ഫോടനം അ​ഞ്ചു​മരണം,40 പേർക്ക് പരിക്ക്.
NewsNational

കെ​മി​ക്ക​ൽ ഫാ​ക്ട​റി​യിൽ സ്ഫോടനം അ​ഞ്ചു​മരണം,40 പേർക്ക് പരിക്ക്.

ബ​റൂച്ചിലെ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ചു​പേ​ർ മരണപെട്ടു. ഗു​ജ​റാ​ത്തി​ലെ ദ​ഹേ​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ ഫാ​ക്ട​റി​യി​ലെ ബോ​യി​ലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കെ ശേഷമാണ് അപകടമുണ്ടായത്. മ​രി​ച്ച​വ​ർ എല്ലാം ഫാക്ടറിയിലെ ജീവനക്കാരെന്നാണ്. നാൽപ്പതോളം പേർക്ക് സംഭവത്തിൽ പരിക്കുണ്ട്. ഇവരിൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാണ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​വി. ചു​ദ​സാ​മ പറഞ്ഞു. ഫാ​ക്ട​റി​ക്കു സ​മീ​പം താ​മ​സി​ച്ചി​രു​ന്ന ആ​ളു​ക​ളെ​യും ലാ​ഖി, ലു​വാ​ര ഗ്രാ​മ​ങ്ങ​ളി​ലെ ആ​ളു​ക​ളെ​യും മാ​റ്റി​പാ​ർ​പ്പി​ച്ചതായി ജി​ല്ലാ ക​ള​ക്ട​ർ പറഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related Articles

Post Your Comments

Back to top button