കെ സുരേന്ദ്രൻ അന്തരിച്ചു.
NewsKeralaObituary

കെ സുരേന്ദ്രൻ അന്തരിച്ചു.

കെപിസിസി ജനറൽ സെക്രട്ടറിയും ഐ എൻ ടി യു സി ദേശീയ ജനറൽ സെക്രട്ടറിയും മുൻ കണ്ണൂർ ഡിസിസി പ്രസിഡന്റുമായ കെ സുരേന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിൽ വെച്ചാണ് അന്ത്യം.

കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഊര്‍ജസ്വലനായ പൊതുപ്രവ ര്‍ത്തകനും കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി സൗഹൃദങ്ങള്‍ കാത്തു സൂക്ഷിച്ച ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു കെ സുരേന്ദ്രനെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

കെ പി സി സി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ മുന്‍ ഡി സി സി പ്രസി ഡന്റു മായ കെ സുരേന്ദ്രന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. വളരെ ആത്മബന്ധമുണ്ടാ യിരുന്നയാ ളായിരുന്നു കെ സുരേന്ദ്രന്‍. താന്‍ കെ പി സി സി പ്രസിഡന്റായിരിക്കുമ്പോൾ കണ്ണൂര്‍ ഡി സി സി അധ്യക്ഷനായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചയാളായിരുന്നു അദ്ദേഹം. ഐ എന്‍ ടിയുസിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ട്രേഡ് യൂണിയന്‍ രംഗത്ത് ദശാബ്ദങ്ങളോളം മികച്ച പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവച്ചു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുൻപ് അദ്ദേഹം ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃനിരയില്‍ വളരെയേറെ ശോഭിച്ച വ്യക്തിത്വ മായിരുന്നു കെ സുരേന്ദ്രനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ സുരേന്ദ്രന്റെ നിര്യാണത്തോടെ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തനായ ഒരു നേതാവിനെ കൂടിയാണ് നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button