കേരളത്തില്‍ കോവിഡ് സമൂഹവ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങൾ കർശനമാക്കും.
NewsKeralaNational

കേരളത്തില്‍ കോവിഡ് സമൂഹവ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങൾ കർശനമാക്കും.

കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കാൻ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു. കേന്ദ്രം നിർദേശിച്ചതിനപ്പുറം കൂടുതൽ ഇളവുകൾ ഇനി നൽകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു.
കോവിഡ് രോഗികളുടെ എണ്ണത്തിൽ ഓരോ ദിവസവും വലിയ വർധനവുണ്ടാകുന്നതിനെ സർക്കാർ ആശങ്കയോടെയാണ് കാണുന്നത്. ഒരു ഘട്ടത്തിൽ സമൂഹ വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധരും വിലയിരുത്തുന്നുണ്ട്. ഇതേ തുടർന്നാണ് സംസ്ഥാനത്ത് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങൾ കൂടുതൽ കർശനമാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ട്സ്പോട്ടുകളിൽ നിന്ന് കൂടുതൽ പേർ സംസ്ഥാനത്തേക്ക് എത്തുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. എന്നാൽ വരുന്നവർ കൃത്യമായി ക്വാറൻറീനിൽ ഇരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാർഗമെന്നും മന്ത്രിസഭ യോഗം വിലയിരുത്തുകയുണ്ടായി.

Related Articles

Post Your Comments

Back to top button