

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ ഇരട്ട ന്യൂനമർദ്ദങ്ങളുടെ സാന്നിധ്യവും മൺസൂണിൻ്റെ വരവും അടുത്തു വരുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ പെയ്യുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാച്ച, തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം, കോഴിക്കോട് തുടങ്ങിയ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ജൂൺ 1 നും, എറണാകുളം, തൃശ്ശൂർ,മലപ്പുറം,കോഴിക്കോട്,കാസർഗോഡ് ജില്ലകളിൽ ജൂൺ 2 ന് യെല്ലോ അലേർട്ടും, കണ്ണൂർ, കാസർകോട്, ജില്ലകളിൽ ജൂൺ 3 ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments