

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ (43) മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മുഴുവൻ കൊവിഡ് മരണം 17 ആയി.
അതേസമയം, തൃശ്ശൂരിൽ ഞായറാഴ്ച മരിച്ച ഏങ്ങണ്ടിയൂർ സ്വദേശിയുടെ സ്രവ സാമ്പിൾ വീണ്ടും പരിശോധനക്ക് അയച്ചു. കോവിഡ് മൂലമാണോ മരണം എന്ന് ഉറപ്പിക്കുന്നതിനാണ് പരിശോധന നടത്തുന്നത്. നേരത്തെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു. ന്യൂമോണിയ, ഹൃദ്രോഗം, ക്ഷയം ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നു. കഫക്കെട്ടിനെ തുടർന്ന് ജൂൺ മൂന്നിനാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ട് ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. അവശനിലയിലായിരുന്ന രോഗി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ മരിക്കുകയായിരുന്നു.
Post Your Comments