

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. തൃശൂർ ഏങ്ങണ്ടിയൂർ കുണ്ടലിയൂർ വഴിനടയ്ക്കൻ കുമാരൻ (87) ആണ് മരണപ്പെട്ടത്. ന്യൂമോണിയ ബാധയെ തുടർന്ന് തൃശൂരിലേ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുമാരനു ഹൃദ്രോഗവും ഉണ്ടായി. ന്യൂമോണിയയും ശ്വാസതടസവും മൂലം കഴിഞ്ഞ മൂന്നാം തീയതിയാണ് കുമാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ കോവിഡ് പരിശോധന ഫലം പോസിറ്റീവായി, മെഡിക്കൽകോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ച് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇയാൾക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണപ്പെട്ടവരുടെ എണ്ണം 16 ആയി ഉയർന്നു.
Post Your Comments