

ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ കേരളത്തില്‍ നിന്ന് സർവീസ് ആരംഭിക്കും. നിലവില്‍ തിരുവനന്തപുരത്തുനിന്നും ന്യൂഡല്‍ഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസ്സ് മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. തിങ്കളാഴ്ച മുതല്‍ 6 സര്‍വ്വീസുകള്‍ കൂടി ആരംഭിക്കും.
പുതിയ സര്‍വീസുകളുടെ വിവരങ്ങൾ ചുവടെ ;
തിരുവനന്തപുരം-ആലപ്പുഴ-കോഴിക്കോട് -ജനശതാബ്ദി എക്പ്രസ്,
തിരുവനന്തപുരം-എറണാകുളം (വേണാട് എക്‌സ്പ്രസ്സിന് പകരം),
തിരുവനന്തപുരം-കൊങ്കണ്‍ വഴി ലോകമാന്യതിലക്-കുര്‍ല എക്‌സ്പ്രസ്സ്,
തിരുവനന്തപുരം-കോട്ടയം-കണ്ണൂര്‍-ജനശതാബ്ദി എക്‌സ്പ്രസ്സ്,
എറണാകുളം-നിസാമുദ്ദീന്‍-മംഗള എക്‌സ്പ്രസ്സ്,
എറണാകുളം-നിസാമുദ്ദീന്‍-തുരന്തോ എക്‌സ്പ്രസ്സ്,
യാത്ര കോവിഡ് മാനദണ്ഡങ്ങളോടെ മാത്രമായിരിക്കും.
കോവിഡ് ജാഗ്രത മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടാവും യാത്ര അനുവദിക്കുക. റിസര്‍വ്വ് ചെയ്ത യാത്രക്കാര്‍ക്ക് മാത്രമാണ് യാത്രാനുമതി. കണ്‍ഫേം ടിക്കറ്റ് ലഭിച്ചവര്‍ യാത്ര ആരംഭിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുൻപ് റെയില്‍വെ സ്റ്റേഷനിലെത്തണം. ആരോഗ്യവകുപ്പിന്റെയും റെയില്‍വേയുടേയും പരിശോധനകള്‍ക്ക് ശേഷം മാത്രമെ ട്രെയിനുകള്‍ക്കുള്ളിലേക്ക് പ്രവേശിപ്പിക്കൂ.
യാത്രയിലുടനീളം സാനിറ്റെസറും മാസ്‌കും നിര്‍ബന്ധമാണ്. രോഗലക്ഷണങ്ങളുള്ളവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല. ശാരീരിക അകലം ട്രെയിനുള്ളില്‍ കൃത്യമാ യി പാലിക്കണം. ട്രെയിനുള്ളില്‍ ടിക്കറ്റ് പരിശോധനയുണ്ടായിരിക്കില്ല.എന്നാല്‍ പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിരീക്ഷണം യാത്രയിലുടനീളമുണ്ടാവും. എതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ തോന്നുന്നവർ 138/139 തുടങ്ങിയ ടോള്‍ഫ്രീ നമ്പരുകളില്‍ ബന്ധപ്പെടണം.
യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണം കൈയില്‍ കരുതിയിരിക്കണം. സ്റ്റേഷനുകളിലെ ഭക്ഷണശാലകളോ, ട്രെയിനുള്ളിലെ കിച്ചണുകളോ പ്രവര്‍ത്തിക്കില്ല. ഓണ്‍ലൈനു പുറമെ സംസ്ഥാനത്തെ 11 സ്റ്റേഷനുകളില്‍ ബുക്കിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കും. യാത്രചെയ്യുന്നവര്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. യാത്ര അവസാനിക്കുന്ന സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ യാത്രക്കാര്‍ക്ക് ബാധകമായിരിക്കും. ആവശ്യമെങ്കില്‍ ഐസലോഷനില്‍ പോകേണ്ടിവരും. യാത്ര അവസാനിപ്പിച്ചശേഷം അര മണിക്കൂറിനകം സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങണം. ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ രണ്ടാഴ്ചമുമ്പ് തന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു. നേരത്തെ കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അഭ്യത്ഥന പരിഗണിച്ച് സ്റ്റോപ്പുകളുടെ എണ്ണം കുറച്ചു. പ്രധാന സ്റ്റേഷനുകളില്‍ മാത്രമെ ട്രെയിനുകൾ നിർത്തൂകയുള്ളൂ.
Post Your Comments