

ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയിട്ടും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 25 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു. ചീഫ് ലേബര്‍ കമ്മീഷണറാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 10 ശതമാനം പേര്‍ രക്ഷാ കേന്ദ്രങ്ങളില്‍ കഴിയുമ്പോൾ 46 ശതമാനം ആളുകള്‍ മറ്റ് വിവിധ കേന്ദ്രങ്ങളിലും കഴിയുന്നു.
രാജ്യത്ത് കുടിയേറ്റ തൊഴിലാളികള്‍ക്കായി ഏറ്റവുമധികം റിലീഫ് ക്യാംപുകൾ ഒരുക്കിയിട്ടുള്ളത് കേരളത്തിലാണെന്നാണ് ചീഫ് ലേബര്‍ കമ്മീഷണറുടെ കണക്കുകള്‍ പറയുന്നത്. കേരളത്തില്‍ 1.3 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ റിലീഫ് ക്യാംപുകളിൽ കഴിയുന്നതായി ലേബര്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഛത്തീസ്ഗഡിലാണ് ഏറ്റവുമധികം കുടിയേറ്റ തൊഴിലാളികളുള്ളത്. ഇവിടെ 11 ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ട്. ഇതില്‍ 8.6 ലക്ഷം പേര്‍ വിവിധ ക്യാംപുകളിൽ കഴിയുകയാണ്. കേരളത്തില്‍ നിന്ന് ഒന്നര ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ ജന്മനാട്ടിലേക്ക് മടങ്ങി പോയി. സംസ്ഥാനം കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ, സംസ്ഥാനത്തെ 1.61 ലക്ഷം കുടിയേറ്റ തൊഴിലാളികൾ കേരളത്തില്‍ തുടര്‍ന്നാല്‍ മതിയെന്നാണ് പറഞ്ഞിട്ടുള്ളത്. നിലവില്‍ കേരളത്തില്‍ 2.95410 ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ട്. 1.2 ലക്ഷം ആളുകള്‍ വരും ദിവസങ്ങളില്‍ നാട്ടിലേക്ക് മടങ്ങും.
Post Your Comments