

കുതിക്കുന്നു കണക്ക്, പതറുന്നുവോ കേരളം
കേരളത്തിൽ മൂന്ന് കോവിഡ് മരണങ്ങൾ കൂടി. സംസ്ഥാനത്ത് വ്യാഴാഴ്ച 94 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തു.സംസ്ഥാന മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച പോസിറ്റീവായ കേസുകളിൽ 37 പേര്‍ കേരളത്തിന് പുറത്തുനിന്നുവന്നവരാണ്. ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി, കൊല്ലം സ്വദേശി സേവ്യര്‍ എന്നിവരാണ് മരണപ്പെട്ടത്. മൂന്ന് പേര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഷബ്‌നാസ് രക്താര്‍ബുദ രോഗിയായിരുന്നു. കൊല്ലം സ്വദേശി സേവ്യര്‍ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്. പിന്നീട് രണ്ട് തവണ പരിശോധിച്ച് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
വിദേശത്തു നിന്നും വന്നവരില്‍ 47 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു. 39 പേര്‍ക്കാണ് വ്യാഴാഴ്ച രോഗമുക്തി ഉണ്ടായത്. മഹാരാഷ്ട്രയില്‍ നിന്നും വന്ന 23 പേര്‍ക്കും രോഗം ബാധിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാലക്കാട് 13, മലപ്പുറം എട്ട്, കണ്ണൂര്‍ ഏഴ്, കോഴിക്കോട് അഞ്ച് , തൃശ്ശൂര്‍ വയനാട് രണ്ട് വീതം, തിരുവനന്തപുരം പത്തനംതിട്ട ഓരോ രോഗികളും നെഗറ്റീവായി. പത്തനംതിട്ട 14, കാസര്‍കോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ എട്ട്, മലപ്പുറം എട്ട്, പാലക്കാട് ഏഴ്, കണ്ണൂര്‍ ആറ്, കോട്ടയം അഞ്ച് തിരുവനന്തപുരം അഞ്ച്, തൃശൂര്‍ നാല് എറണാകുളം രണ്ട്, വയനാട് രണ്ട് എന്നിങ്ങനെയാണ് പോസിറ്റീവ്. കോവിഡ് രോഗ ബാധ ഉണ്ടായതിൽ പിന്നെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് വ്യാഴാഴ്ച സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 39 പേരാണ് വ്യാഴാഴ്ച രോഗമുക്തരായത്.
സാമ്പിളുകള്‍ പരിശോധിച്ചതിൽ ഇതുവരെ 1588 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 884 പേര്‍ ചികിത്സയിലാണ്. 170065 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. 168578 പേര്‍ വീടുകളിലും 1487 ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 76383 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 72139 എണ്ണം നെഗറ്റീവായി. മുഖ്യമന്ത്രി പറഞ്ഞു.
ആള്‍ക്കൂട്ടം കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയാണ്. രാഷ്ട്രീയ സാമൂഹിക ഒത്തുചേരലുകളും ഉത്സവങ്ങളും ആരാധനയുമെല്ലാം ഇതില്‍പെടുന്നുണ്ട്. രോഗവ്യാപനം തടയണം. ലോക്ക്ഡൗണില്‍ നിന്ന് രാജ്യം പുറത്തുകടക്കുന്നു. ഈ നിലയില്‍ അധികം തുടരുവാൻ കഴിയില്ല. ഉത്പാദനവും സേവനവും നിശ്ചലമാക്കി അധിക കാലം മുന്നോട്ട് പോകാനുമാകില്ല.
ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശം ഇത് വരെ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ് കേരളം. ആരാധനാലയങ്ങള്‍ തുറക്കാമെന്ന് പറഞ്ഞെങ്കിലും വലിയ ആള്‍ക്കൂട്ടം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ഗനിര്‍ദ്ദേശം വന്നതിനു ശേഷം ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ മതമേധാവികളുമായും മതസ്ഥാപന മേധാവികളുമായും ചര്‍ച്ച നടത്തി തീരുമാനം എടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ആരാധനാലയങ്ങളില്‍ സാധാരണ നില പുനസ്ഥാപിച്ചാല്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകും. അത് രോഗവ്യാപനത്തിന് ഇടയാക്കും.
ഹിന്ദു, കൃസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളോട് വെവ്വേറെ ചര്‍ച്ച നടത്തി. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താമെന്നാണ് നിർദേശങ്ങൾ ഉണ്ടായിട്ടുള്ളത്. മുതിര്‍ന്ന പൗരന്മാരും മറ്റ് രോഗമുള്ളവരും ആരാധനാലയത്തില്‍ എത്തും. ഇവര്‍ വരുന്നത് അപകടമാണ്. ഇവരെ കൊവിഡ് പെട്ടെന്ന് പിടികൂടാം. പിടിപെട്ടാലവരെ സുഖപ്പെടുത്താനും ബിദ്ധിമുട്ടാണ്. പ്രായമായവരിലും ഇതര രോഗികളിലും മരണനിരക്ക് കൂടുതലാണ്. ഇത് ഗൗരവമായി കാണണം. ഈ വിഭാഗം ആളുകളുടെ കാര്യത്തില്‍ പ്രത്യേക നിയന്ത്രണം കൊണ്ടുവരുന്നതിനോട് മതനേതാക്കള്‍ യോജിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Post Your Comments