കേരളത്തിൽ രോഗികൾ കൂടുന്നു, 141 പേര്‍ക്ക് കൂടി കോവിഡ്.
NewsKeralaHealth

കേരളത്തിൽ രോഗികൾ കൂടുന്നു, 141 പേര്‍ക്ക് കൂടി കോവിഡ്.

കേരളത്തിൽ ചൊവ്വാഴ്ച 141 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേരുടെ രോഗം ഭേദമായി. 9 പേര്‍ക്ക് ചൊവ്വാഴ്ച സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. ഇദ്ദേഹം ഡല്‍ഹിയില്‍ നിന്നും എത്തിയതാണ്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ചൊവ്വാഴ്ച വാര്‍ത്താസമ്മേളനം തുടങ്ങിയത്. സ്ഥിതി രൂക്ഷമാവുകയാണ്, രോഗലക്ഷണമില്ലാത്തതും ഉറവിടം കണ്ടെത്താനാവാത്തതുമായ കേസുകള്‍ ഉണ്ടായതായും മുഖ്യൻ അറിയിച്ചു.കഴിഞ്ഞ അഞ്ച് ദിവസമായി നൂറിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 138 കേസുകളാണ് ഉണ്ടായിരുന്നത്.

പാലക്കാട്‌ – 27 , പത്തനംതിട്ട – 27 , ആലപ്പുഴ – 19 , തൃശൂര്‍ – 14 , എറണാകുളം – 13 , മലപ്പുറം – 11 , കോട്ടയം – 8 , കോഴിക്കോട് – 6 , കണ്ണൂര്‍ – 6 , കൊല്ലം – 4 , തിരുവനന്തപുരം – 4 , വയനാട് – 2 , എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം – 15 , കോട്ടയം – 12 , തൃശൂര്‍ – 10 , പത്തനംതിട്ട – 6 , എറണാകുളം – 6 , കൊല്ലം – 4 , തിരുവനന്തപുരം – 3 , വയനാട് – 3 , കണ്ണൂര്‍ – 1എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചവര്‍, ഡല്‍ഹി-16, തമിഴ്‌നാട്-14, മഹാരാഷ്ട്ര-9, പശ്ചിമ ബംഗാള്‍-2, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക-2, ഹരിയാണ-2, ആന്ധ്രപ്രദേശ്-2, മധ്യപ്രദേശ്-1, മേഘാലയ-1, ഹിമാചല്‍ പ്രദേശ്-1. എന്നിങ്ങനെയാണ്.
1620 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 3,451 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 150196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2206 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 275 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4473 സാമ്പിളുകളാണ് പരിശോധിച്ചത്.

പാലക്കാട് 5 കുട്ടികൾക്കുൾപ്പടെ 27 പേർക്ക് കോവിഡ്.

പാലക്കാട് ജില്ലയിൽ 10 വയസ്സിൽ താഴെയുള്ള അഞ്ച് കുട്ടികൾക്കുൾപ്പെടെ ചൊവ്വാഴ്ച 27 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി പത്രക്കുറിപ്പിൽ അറിയിച്ചു.ഒന്ന്, മൂന്ന്, ആറ് പ്രായത്തിലുളളതും അഞ്ച് വയസ്സുള്ള രണ്ടു കുട്ടികൾക്കും ഉൾപ്പെടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്നാട്-6 മുതുതല പെരുമുടിയൂർ സ്വദേശി (35, സ്ത്രീ), ചെന്നൈയിൽ നിന്ന് വന്ന മാത്തൂർ മണ്ണമ്പുള്ളി സ്വദേശികളായ അമ്മയും(37) രണ്ട് മക്കളും(18 ആൺകുട്ടി, 16 പെൺകുട്ടി),ചെന്നൈ നിന്ന് വന്ന പരുതൂർ സ്വദേശിയായ പെൺകുട്ടിക്കും(അഞ്ച്), പിതൃ സഹോദരനും (30), കുവൈത്ത്-7 കുഴൽമന്ദം സ്വദേശി (37 പുരുഷൻ),ലക്കിടി പേരൂർ സ്വദേശി (42 പുരുഷൻ),തിരുമിറ്റക്കോട് കറുകപുത്തൂർ സ്വദേശി (48 പുരുഷൻ), തൃത്താല കോടനാട് സ്വദേശി (3 ആൺകുട്ടി),തൃത്താല മേഴത്തൂർ സ്വദേശി (43 പുരുഷൻ), തരൂർ അത്തിപ്പൊറ്റ സ്വദേശി(33 പുരുഷൻ), നെല്ലായ എഴുവന്തല സ്വദേശി (31 പുരുഷൻ), ഒമാൻ-1 വല്ലപ്പുഴ സ്വദേശി (5, ആൺകുട്ടി).കുട്ടിയുടെ അമ്മയ്ക്ക് ജൂൺ 11 ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഹൈദരാബാദ്-1 വല്ലപ്പുഴ ചൂരക്കോട് സ്വദേശി (80 സ്ത്രീ),ഖത്തർ-4 തിരുമിറ്റക്കോട് പെരിങ്ങന്നൂർ സ്വദേശി (60 പുരുഷൻ), ദോഹയിൽ നിന്ന് വന്ന കപ്പൂർ കല്ലടത്തൂർ സ്വദേശികളായ അമ്മയും(29) രണ്ടു മക്കളും (ആറ് വയസുള്ള ആൺകുട്ടി, ഒരു വയസ്സുള്ള പെൺകുട്ടി),
യുഎഇ-2 വല്ലപ്പുഴ സ്വദേശി (42 പുരുഷൻ),തൃത്താല കണ്ണനൂർ സ്വദേശി (42 പുരുഷൻ),സൗദി-2 തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി (35 പുരുഷൻ),മുതുതല സ്വദേശി (3, ആൺകുട്ടി), ഡൽഹി-2 പൊൽപ്പുള്ളി പനയൂർ സ്വദേശികളായ സഹോദരങ്ങൾ (17 ആൺകുട്ടി, 20 പുരുഷൻ). ഇവരുടെ മാതാപിതാക്കൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കസാക്കിസ്ഥാൻ-1 കുഴൽമന്ദം സ്വദേശി (31 പുരുഷൻ) സമ്പർക്കം-1 തൃശ്ശൂരിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥനായ പട്ടാമ്പി സ്വദേശിക്കും (55 പുരുഷൻ) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച ഒരു തടവുപുള്ളിയുമായുള്ള സമ്പർക്കത്തിലൂടെ ആണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്.
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 181 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

Related Articles

Post Your Comments

Back to top button