

പാലക്കാടിന് പിറകെ പത്തനാപുരത്തും ആന കുരുതി. പത്തനാപുരം കറവൂരിൽ കാട്ടാനയെ കൊലപ്പെടുത്തി. മൃഗവേട്ടക്കാർ പൈനാപ്പിളിൽ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിയാണ് കാട്ടാന ചരിഞ്ഞത്. സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. പൈനാപ്പിളിൽ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിയാണ് ആന ചരിഞ്ഞതെന്നു വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കറവൂര്‍ സ്വദേശികളായ രഞ്ജിത്ത്, അനിമോന്‍, ശരത് എന്നിവരാണ് പിടിയിലായത്.
ഏപ്രില്‍ 11 നു അവശ നിലയില്‍ കണ്ടെത്തുമ്പോൾ ആനയുടെ വായില്‍ വലിയ വ്രണങ്ങൾ ഉണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് വായില്‍ വലിയ വ്രണം ഉണ്ടായതെന്നു വ്യക്തമാകുന്നത്. മ്ലാവിനെ പിടികൂടാനാണ് പിടിയിലായവർ കൈതച്ചക്കയില്‍ പന്നിപ്പടക്കം ഒളിപ്പിച്ചതെന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് കാട്ടാന തിന്നുകയായിരുന്നു. പിടിയിലായ മൂന്നുപേരും മൃഗവേട്ടക്കാരാണെന്നാണ് വനംവകുപ്പ് പറയുന്നത്. സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. ആൻഡ് ദിവസം മുൻപ് പാലക്കാടും സമാന സംഭവം ആണ് ഉണ്ടായത്.
Post Your Comments