കേരളത്തിൽ 127 പേർക്ക് കൂടി കോവിഡ്.
NewsKeralaHealth

കേരളത്തിൽ 127 പേർക്ക് കൂടി കോവിഡ്.


കേരളത്തിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ശനിയാഴ്ച 127 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകനത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ അറിയിച്ചത്. വെള്ളിയാഴ്ച 118 പേര്‍ക്ക് ആണ് സ്ഥിരീകരിച്ചിരുന്നത്. 10 പേരാണ്രോ ശനിയാഴ്ച രോഗമുക്തി നേടിയത്.

കൊല്ലം – 24 , പാലക്കാട്‌ – 23 , പത്തനംതിട്ട – 17 , കോഴിക്കോട് – 12 , കോട്ടയം – 11 , കാസര്‍ഗോഡ്‌ – 7 , തൃശൂര്‍ – 6 , തിരുവനന്തപുരം – 5 , മലപ്പുറം – 5 , വയനാട് – 5 , ആലപ്പുഴ – 4 , കണ്ണൂര്‍ – 4 , എറണാകുളം – 3 , ഇടുക്കി – 1 , എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ ഫലം നെഗറ്റീവായി. ആലപ്പുഴ – 12 , പത്തനംതിട്ട – 12 , കോഴിക്കോട് – 11 , പാലക്കാട്‌ – 10 , കാസര്‍ഗോഡ്‌ – 2 , തിരുവനന്തപുരം – 2 , കൊല്ലം – 2 , കണ്ണൂര്‍ – 2 , വയനാട് – 2 , എറണാകുളം – 1 , മലപ്പുറം – 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.1,450 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 3,039 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-15, ഡല്‍ഹി-9, തമിഴ്‌നാട്-5, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക-2, രാജസ്ഥാന്‍-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1 എന്നിങ്ങനെയാണ്.

സംസ്ഥാനത്ത് വെള്ളിയാഴ്ചത്തെ കണക്കുകൾ കൂടി കണക്കിലെടുത്താൽ നാല് തവണയാണ് നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം അഞ്ചിന് 111-ഉം ആറിന് 108-ഉം ഏഴിന് 107 പേർക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് ഉറവിടമറിയാത്ത കേസുകൾ കൂടുന്നത് വലിയ ആശങ്ക സൃഷ്‌ടിക്കുകയാണ്. തിരുവനന്തപുരം നഗരത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്‌. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നത്‌ ഉറപ്പാക്കാൻ പ്രത്യേകം പൊലീസിനെ നിയോഗിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 139342 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2036 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 288 പേരെയാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,817 സാമ്പിളുകളാണ്
സംഥാനത്ത് പരിശോധിച്ചത്.

പാലക്കാട് 23 പേർക്ക് കോവിഡ്.

പാലക്കാട് ജില്ലയിൽ ശനിയാഴ്ച 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു. ജില്ലയിൽ 10 പേർ ആണ് ശനിയാഴ്ച രോഗമുക്തി നേടിയത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
ഡൽഹി-2 കോട്ടായി സ്വദേശി (44 പുരുഷൻ), ഷൊർണൂർ സ്വദേശി (36 പുരുഷൻ), യുഎഇ-5 കരിമ്പുഴ സ്വദേശി (52 പുരുഷൻ),വല്ലപ്പുഴ ചെറുകോട് സ്വദേശി (35 പുരുഷൻ),പരുതൂർ സ്വദേശി (46 പുരുഷൻ), തേങ്കുറിശ്ശി സ്വദേശി (48 പുരുഷൻ), കടമ്പഴിപ്പുറം കുനിപ്പാറ സ്വദേശി (31 പുരുഷൻ),
രാജസ്ഥാൻ-1 കാരാകുറുശ്ശി സ്വദേശി (28 പുരുഷൻ), സൗദി-1 ഷൊർണൂർ ആറാണി സ്വദേശി (25 പുരുഷൻ), കർണാടക-2 പെരുമാട്ടി സ്വദേശി (30 പുരുഷൻ),വണ്ടാഴി മംഗലംഡാം സ്വദേശി (35 പുരുഷൻ), തമിഴ്നാട്-5 മംഗലാംകുന്ന് പൂക്കോട്ടുകാവ് സ്വദേശി (20 സ്ത്രീ), ഷൊർണൂർ കവളപ്പാറ സ്വദേശി (60 പുരുഷൻ),മണ്ണൂർ പത്തിരിപ്പാല സ്വദേശി (30 പുരുഷൻ),പല്ലശ്ശന തോട്ടുംകുളമ്പ് സ്വദേശികളായ (41 പുരുഷൻ,12 പെൺകുട്ടി),ബഹ്റൈൻ-1 കൊടുവായൂർ എത്തനൂർ സ്വദേശി(35 പുരുഷൻ), ഖത്തർ-3 തെങ്കര സ്വദേശി (31 പുരുഷൻ), വെള്ളിനേഴി സ്വദേശി (31 പുരുഷൻ), കടമ്പഴിപ്പുറം സ്വദേശി (28 പുരുഷൻ),മഹാരാഷ്ട്ര-2 ,ചിറ്റൂർ സ്വദേശി (27 പുരുഷൻ),വടക്കഞ്ചേരി പന്നിയങ്കര സ്വദേശി (24 സ്ത്രീ),കുവൈത്ത്-1 വെള്ളിനേഴി സ്വദേശി (30 പുരുഷൻ),
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 135 ആയി. ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ അഞ്ച്പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ കഴിയുന്നുണ്ട്.

Related Articles

Post Your Comments

Back to top button