

കേരളത്തിൽ 22 മത്തെ കോവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരണപ്പെട്ടത്.
ജൂൺ 8 ന് ഡല്‍ഹിയിലെ നിസാമുദീനിൽ നിന്നുമാണ് വസന്തകുമാർ കേരളത്തിലേക്ക് എത്തുന്നത്. 10 ന് നാട്ടിലെത്തി ക്വാറന്‍റൈനിലായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോൾ കോവിഡ് പരിശോധന നടത്തി, 17ന് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ജൂൺ 20 മുതൽ മുതല്‍ വെന്‍റിലേറ്ററിലായിരുന്നു. ന്യൂമോണിയ ഉള്‍പ്പെടെയുള്ള അസുഖങ്ങളുമുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി ഹൃദയാഘാതവുമുണ്ടായി. ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം സംസ്കരിക്കും.
Post Your Comments