

സംസ്ഥാനത്ത് തിങ്കളാഴ്ച 57 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 55 പേരും പുറത്തുനിന്നു വന്നവർ ആണെന്നും, 18 പേർക്ക് പരിശോധനാഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിങ്കളാഴ്ച വിവിധ ജില്ലകളിൽ കോവിഡ് ബാധിച്ചവർ തിരുവനന്തപുരം 3 , കൊല്ലം 5 , പത്തനംതിട്ട 4 , ആലപ്പുഴ 2 , ഇടുക്കി 3 , എറണാകുളം 3 , തൃശൂർ 9 ,മലപ്പുറം 14 ,പാലക്കാട് 2 ,കാസർകോട് 14. കോഴിക്കോട് ചികിത്സയിലായിരുന്ന സുലേഖ മരണപെട്ടു. ഹൃദ്രോഗിയായിരുന്ന ഇവര്‍ ഗൾഫിൽനിന്നു വന്നതാണ്. ഇതോടെ സംസ്ഥാനത്ത് മരണം 10 ആയി. 1326 പേർക്കാണു ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 708 പേർ ചികിത്സയിൽ കഴിയുന്നു. 174 പേരെ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments