

കേരളത്തിൽ വ്യാഴാഴ്ച 84 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് കേരളത്തിലെ സ്ഥിതി മുഖ്യമന്ത്രി വിശദീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 23 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട് 10, മഹാരാഷ്ട്ര- 10, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ്- ഒന്ന് വീതം, സമ്പര്‍ക്കം വഴി ഒന്ന് എന്നിങ്ങനെയാണ് രോഗബാധ. ജയിലില്‍ കഴിയുന്ന 2 പേര്‍ക്കും ഒരു ഹെല്‍ത്ത് വര്‍ക്കറിനും രോഗംം സ്ഥിരീകരിച്ചു. ഇതിനു പുറമേ എയര്‍ ഇന്ത്യയിലെ ക്യാബിന്‍ ക്രൂവിലെ 2 പേര്‍ക്കും രോഗം ബാധയുണ്ടായി
പാലക്കാട് 14, കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസര്‍ഗോഡ് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 3, കൊല്ലം 2, കോട്ടയം , ഇടുക്കി, കോഴിക്കോട് ഒന്ന് വീതം,എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.
നിലവില്‍ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരില്‍ ഭൂരിഭാഗവും പുറത്തുനിന്ന് വന്നവരാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 41 പേര്‍ക്കാണ്. കേരളത്തിലേക്കുള്ള പ്രവാസികളുടെ തിരിച്ചുവരവ് തുടങ്ങിയ ശേഷം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 11 പേര്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നത് എങ്ങനെ എന്ന് കണ്ടെത്താനായിട്ടില്ല. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നത് വെല്ലുവിളി ഉയർത്തുകയാണ്.സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷിയാണ് ഇന്ന് മരിച്ചത്. 65കാരനായ ഇദ്ദേഹത്തിന് പ്രമേഹ രോഗമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിയില്‍ നിന്ന് മെയ് 11നാണ് അദ്ദേഹം നാട്ടിലെത്തിയത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ജോഷി മരിച്ചത്. കടുത്ത പ്രമേഹം ബാധിച്ച അദ്ദേഹത്തെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. മെയ് 27-നാണ് വിദഗ്‍ധ ചികിത്സയ്ക്കായി കോട്ടം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments