

സംസ്ഥാനത്ത് വ്യാഴാഴ്ച 83 പേര്‍ക്ക് കോവിഡ് ബാധ
സംസ്ഥാനത്ത് വ്യാഴാഴ്ച 83 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവരില്‍ 27 പേർ വിദേശത്ത് നിന്നും 37 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവാണ്. 5 ആരോഗ്യ പ്രവര്‍ത്തകര്‍കര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. 14പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 62 പേർ രോഗമുക്തി നേടി.
കണ്ണൂര്‍ ഇരിട്ടി സ്വദേശിയുടെ മരണം കോവിഡ് മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിലെ ഇരിട്ടി സ്വദേശി പി കെ മുഹമ്മദാണ് മരണമടഞ്ഞത്. അദ്ദേഹത്തിന് ഗുരുതരമായ കരൾ രോഗമുണ്ടായിരുന്നതായി പറഞ്ഞ മുഖ്യ മന്ത്രി മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അറിയിച്ചു. സമ്പർക്കം വഴി 14 പേർക്ക് രോഗം ബാധിച്ചു. തൃശ്ശൂരിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിൽ നാല് പേർ കോർപ്പറേഷനിലെ ശുചീകരണത്തൊഴി ലാളികളാണ്. നാല് പേർ വെയർ ഹൗസിൽ ഹെഡ് ലോഡിംഗ് തൊഴിലാളികാളും.
വ്യാഴാഴ്ച മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ഇങ്ങനെയാണ്. മഹാരാഷ്ട്ര 20, ഡൽഹി 7, തമിഴ്‌നാട്, കർണാടക നാല് വീതം. പശ്ചിമബംഗാൾ, മധ്യപ്രദേശ് ഒന്ന് വീതം. നെഗറ്റീവായത് ജില്ല തിരിച്ച്: തിരുവനന്തപുരം 16, കൊല്ലം 2, എറണാകുളം 6, തൃശ്ശൂർ 7, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 3, കണ്ണൂർ 8, കാസർകോട് 5. പോസിറ്റീവായവരുടെ ജില്ല തിരിച്ച് കണക്ക്: തൃശ്ശൂർ 25, പാലക്കാട് 13, മലപ്പുറം 10, കാസർകോട് 10, കൊല്ലം 8, കണ്ണൂർ 7, പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1. 5044 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. ഇതുവരെ 2244 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 1258 പേർ ചികിത്സയിലാണ്. 2,18,.949 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. അതിൽ 1922 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. മുഖ്യ മന്ത്രി പറഞ്ഞു.
Post Your Comments