

കേരളവിഷന്റെ തൃശൂരിലുള്ള ഓഫീസില്‍ നടത്തിയ റെയ്‌ഡിൽ കോടികളുടെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തി.
ഡയറക്ടർ ജനറൽ ഓഫ് ജി എസ് റ്റി ഇന്റലിജിൻസ് നടത്തിയ റെയ്‌ഡിൽ സർക്കാർ മാനദണ്ഡങ്ങൾ മറികടന്നു കോടികളുടെ തട്ടിപ്പു നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ജി എസ് റ്റി തട്ടിപ്പു നടക്കുന്നതായ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്. ജൂൺ 9 ന് കെ സി സി എൽ എം ഡി സുരേഷ് കുമാർ പി പി, സി ഒ എ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ്, കെ സി സി എൽ സി ഇ ഒ രാജ്‌മോഹൻ മാമ്പറ, എന്നിവരെ അവരുടെ വസതികളിലെത്തി കസ്റ്റഡിയിൽ എടുത്ത ശേഷമാണ് ഡയറക്ടർ ജനറൽ ഓഫ് ജി എസ് റ്റി ഇന്റലിജിൻസ് റെയ്ഡ് നടത്തുന്നത്. പുതുക്കാട് നിന്നും, കെ സി സി എൽ ഓഫീസിൽ നിന്നും ജി എസ് ടി തട്ടിപ്പിന്റെ തെളിവുകൾ കണ്ടെത്തിയ തായിട്ടുള്ള വിവരങ്ങളാണ് ഇത് സംബന്ധിച്ച് പുറത്ത് വന്നിട്ടുള്ളത്. ഇവരെ രാത്രി 11 മണിവരെ ജി എസ് റ്റി ഇന്റലിജിൻസ് ചോദ്യം ചെയ്തതായും, രാത്രി തന്നെ ഒരു കോടി പിഴ അടച്ചതായുമാണ് വിവരം. റെയ്‌ഡിൽ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലോക്കൽ കേബിൾ ടി വി ഓപ്പറേറ്റർ മാരിലേക്കും, തെളിവെടുപ്പ് നീളും. 5750 ലേറെവരുന്ന ലോക്കൽ കേബിൾ ടി വി ഓപ്പറേറ്റേഴ്സിനെയും കെ സി സി എൽ കബളിപ്പിച്ചുവെന്നുള്ള വിവരങ്ങളാണ് ജി എസ് റ്റി ഇന്റലിജിൻസിനു ലഭിച്ചിട്ടുള്ളത്.
Post Your Comments