

കേരള രാഷ്ട്രീയത്തിൽ മാറ്റം വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. ആ മാറ്റം ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായിരിക്കുമെന്നും, ഇപ്പോള്‍ അതേകുറിച്ച് കൂടുതല്‍ പറയാനാവില്ലെന്നും കോടിയേരി പറയുകയുണ്ടായി.
യുഡിഎഫ് ഒരു തർക്ക മുന്നണിയാണ്. എങ്ങനെയായാലും ആ തര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ച് പൊട്ടിത്തെറിക്കും. ഏച്ചുകൂട്ടിവെച്ചിരിക്കുന്ന സംവിധാനമാണ് കേരള കോൺഗ്രസ്. പക്ഷേ അവര്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കണം. അത് രണ്ട് പക്ഷവും ഇതുവരെ സ്വീകരിച്ചിട്ടില്ല. എങ്കില്‍ മാത്രമേ ചര്‍ച്ച നടക്കൂവെന്നും, കോടിയേരി പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ചാണ് ജോസ് കെ മാണി – ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള നിലവിലെ തര്‍ക്കം. ജോസഫ് വിഭാഗത്തിന് അവസരം നല്‍കണമെന്നാണ് യുഡിഎഫ് നിലപാട്. ഇതില്‍ ജോസ് വിഭാഗം അസംതൃപ്തരാണ്. തങ്ങളെ കൈവിട്ട യുഡിഎഫുമായി മുന്നോട്ട് പോകുന്നതില്‍ ജോസ് കെ മാണിക്ക് തീരുമാനമെടുക്കേണ്ടി വരും. അതേ സമയം ജോസ് വിഭാഗം പ്രതിനിധി രാജിവെച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതടക്കമുള്ള ആലോചനയിലാണ് ജോസഫ് വിഭാഗം ഇപ്പോൾ. എന്നാല്‍ ഈ വിഷയത്തിൽ ആരെയും അട്ടിമറിച്ച് അധികാരത്തിൽ വരാൻ എൽഡിഎഫ് ശ്രമിക്കില്ലെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പറഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് നിലപാട് സ്വീകരിക്കും. കോൺഗ്രസിനെയും ബിജെപിയെയും എതിർക്കുക എന്ന നിലപാടാണ് സ്വീകരിക്കുകയെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
Post Your Comments