കോവിഡ് പരിശോധന നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് പ്രവാസികളെ വെട്ടിലാകും.
GulfNewsKerala

കോവിഡ് പരിശോധന നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് പ്രവാസികളെ വെട്ടിലാകും.

ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് ജൂൺ 20 മുതൽ കോവിഡ് പരിശോധന നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ പ്രവാസലോകത്ത് നിന്ന് വ്യാപകമായ പ്രതിഷേധം ഉയരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകളും സാമ്പത്തിക ചെലവുകളും കാരണം ചാർട്ടേഡ് വിമാന സർവീസ് പദ്ധതിയിൽ നിന്ന് പിൻമാറാൻ സന്നദ്ധ സംഘടനകളും ഇക്കാര്യത്തിൽ നിർബന്ധിതമാകും എന്നാണു സൂചന.
ഈ മാസം ഇരുപത് മുതൽ ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ 48 മണിക്കൂറിനു മുമ്പുള്ള കോവിഡ് ടെസ്റ്റ് റിസൽട്ട് കരുതണമെന്നാണ് സർക്കാർ ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്. യു.എ.ഇയിൽ മുന്നൂറ് ദിർഹം വരെ പി.സി.ആർ ടെസ്റ്റിന് ഫീസുണ്ട്. മുൻകൂട്ടി യാത്രക്കാരുടെ പേരുകൾ കൈമാറി വേണം ചാർട്ടേഡ് വിമാന അനുമതിക്ക് അപേക്ഷ സമർപ്പിക്കാൻ. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള അനുമതി ലഭിക്കാൻ ആഴ്ചകൾ വേണ്ടി വരുന്ന സാഹചര്യമാണ് നിലവിൽ ഉണ്ടാവുക. സർക്കാരിന്റെ പുതിയ ഉത്തരവ് നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്ന പ്രവാസികളെ
ബഹുഭൂരിപക്ഷത്തേയും വെട്ടിലാകും.
വന്ദേഭാരത് മിഷൻ വിമാനയാത്രക്ക് യു.എ.ഇയിൽ നിന്ന് 800നു ചുവടെയാണ് ടിക്കറ്റ് നിരക്കെങ്കിൽ ചാർട്ടേഡ് വിമാനത്തിന് ആയിരത്തിനും മുകളിലാണ് ടിക്കറ്റ് നിരക്ക്. കോവിഡ് ടെസ്റ്റിന്‍റെ പണം കൂടി ചേരുമ്പോൾ ടിക്കട്റ്റ് നിരക്ക്വ ഇനിയും കൂടും. പ്രവാസ ലോകത്തെ നിരവധി സംഘടനകളാണ് ചാർട്ടേഡ് വിമാന പദ്ധതിയുമായി ഇപ്പോൾ രംഗത്തുള്ളത്. ഇവയിൽ ടിക്കറ്റ് ബുക്ക് ചെയ്തു കാത്തിരിക്കുന്ന പ്രവാസികളെ ഒന്നടങ്കം ഇത് വെട്ടിലാകും. വന്ദേഭാരത് മിഷൻ വിമാനങ്ങൾക്കില്ലാത്ത പുതിയ നിബന്ധന അടിയന്തരമായി പിൻവലിക്കണം എന്നാണു പ്രവാസികൾ ഒന്നടങ്കം ഇക്കാര്യത്തിൽ ആവശ്യപ്പെടുന്നത്. കോവിഡ് ടെസ്റ്റ് ഫലം ലഭിക്കാൻ ഗൾഫ് നാടുകളിൽ വരുന്ന കാലതാമസം, ചാർട്ടേഡ് വിമാന സർവീസുകളിൽ എങ്ങനെയും നാട്ടിലെത്താനുള്ള പ്രവാസികളുടെ ആഗ്രഹങ്ങൾ ആകും തകർക്കുക. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്‍. ഇതുവഴി പരിശോധന ഉറപ്പാക്കേണ്ടതും ടെസ്റ്റിനുള്ള ചെലവ് വഹിക്കേണ്ടതും വിമാനം ബുക്ക് ചെയ്യുന്നവരാണ്.

Related Articles

Post Your Comments

Back to top button