

നിസാരൻ അത്ഭുതമാകുമോ ?
കോവിഡ് രോഗത്തിനെതിരെ ലോകത്ത് ആദ്യമായി ഒരു മരുന്ന് ഫലപ്രാപ്തിയില്ലെത്തിയതായി വിവരം. യു.കെയില്‍ നിന്നുള്ള വിദഗ്ധര്‍ ആണ് കോവിഡ് വിതക്കുന്ന മഹാമാരിക്കിടെ ഈ ആശ്വാസ വാർത്തയുമായി രംഗത്ത് വന്നിരിക്കുന്നത്. യു.കെയില്‍ നിന്നുള്ള റിക്കവറി എന്ന ക്ലിനിക്കല്‍ ട്രയലിലാണ് വിലകുറഞ്ഞതും വ്യാപകമായതുമായ ഡെക്സാമാതസോണ്‍ (Dexamethasone) എന്ന മരുന്ന് കോവിഡിന് പ്രതിരോധ മരുന്നായി കണ്ടെത്തിയതായി വെളിപ്പെടുത്തിയിട്ടുള്ളത്. നിലവില്‍ പ്രചാരത്തിലുള്ള മരുന്ന് വെന്‍റിലേറ്ററില്‍ ചികിത്സയിലുള്ള മൂന്നിലൊന്ന് രോഗികളെ മരണത്തില്‍ നിന്നും കരകയറ്റിയതായും, ഓക്സിജന്‍ സഹായത്തോടെ കഴിയുന്ന രോഗികളില്‍ അഞ്ച് പേരില്‍ വരെ ഫലപ്രാപ്തിയുള്ളതാണെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
‘കോവിഡ് 19 ബാധിച്ച് വെന്‍റിലേറ്ററിലും ഓക്സിജന്‍ സഹായത്തോടെയും കഴിയുന്നവര്‍ക്ക് ഡെക്സാമാതസോണ്‍ നല്‍കി ജീവന്‍ രക്ഷിക്കാന്‍ സാധിക്കും എന്നതിന്‍റെ ഫലമാണ് ഞങ്ങളുടെ ട്രയല്‍. ഇത് വളരെ ചിലവ് കുറഞ്ഞതാണ്’; ട്രയല്‍ നയിക്കുന്ന ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ മാര്‍ട്ടിന്‍ ലാന്‍ട്രി പറയുന്നു. ‘മറ്റു പല രോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന സാധാരണ സ്റ്റിറോയ്ഡ് ആണ് ഡെക്സാമാതസോണ്‍. ഈ ഒരു മരുന്നാണ് ഇത് വരെ മരണം കുറച്ചിട്ടുള്ളത്. അത് വലിയ രീതിയില്‍ തന്നെ ആശ്വാസകരമാണ്. വലിയൊരു മുന്നേറ്റമാണ്’; ട്രയലില്‍ ഭാഗമായ പീറ്റര്‍ ഹോര്‍ബിയും പറയുന്നു.
ഇത് വരെ ബ്രിട്ടണിലെ നിരവധി കോവിഡ് രോഗികളില്‍ ഡെക്സാമാതസോണ്‍ വെച്ച് ചികിത്സിച്ചതായും 5000ത്തിലധികം പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതായും ഗവേഷകര്‍ വെളിപ്പെടുത്തുന്നു. വിലകുറവായതിനാല്‍ തന്നെ ദരിദ്ര രാഷ്ട്രങ്ങളിലെ കോവിഡ് രോഗികള്‍ക്ക് ഇത് വലിയ ആശ്വാസമാണെന്നും, തുടർന്ന് ആശ്വാസമാകുമെന്നും, വിദഗ്ധര്‍ വ്യക്തമാക്കിയിരിക്കുന്നു.
Post Your Comments