

കൊവിഡ് കാലത്തെ ജനങ്ങളുടെ കഷ്ടതകൾക്കൊപ്പം ബസ് ചാർജ് വർധന കൂടി അടിച്ചേല്പിക്കപെടുമോ. വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം കുറക്കുന്ന കാരണം ഒന്ന് കൊണ്ട് മാത്രം വർധിപ്പിച്ച ബസ് യാത്ര നിരക്ക് പിൻവലിച്ച നടപടിക്കെതിരെസ്വകാര്യ ബസുടമകൾ കോടതിയെ സമീപിക്കുകയും, താത്കാലികമായി വര്‍ധിപ്പിച്ചിരുന്ന ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ നേടുകയുമായിരുന്നു.
ഒരിക്കലും ജങ്ങൾക്ക് അഗീകരിക്കാൻ കഴിയാത്ത അമിത യാത്ര നിരക്ക് താൽക്കാലികമായി ഒരു പ്രത്യേക സാഹചര്യത്തിൽ ഏർപ്പെടുത്തിയത് മാത്രമായിരുന്നു. നിലവിലുള്ള ജീവിത ചുറ്റുപാടുകളിൽ ഇത് യാത്രക്കാർക്ക് തങ്ങാൻ കഴിയാത്തതിനാലാണ് സർക്കാർ പിൻവലിച്ചത്.
സാമ്പത്തിക നഷ്ടത്തിന്റെ കാരണം പറഞ്ഞു ബസ് ഉടമകൾ കൊവിഡ് കാലത്തെ മുതലാക്കാൻ ജനങളുടെ മേൽ അമിത ഭാരം ഇറക്കാൻ തന്ത്രപരമായ നീക്കമാണ് തുടർന്ന് നടത്തിയത്. നിരത്തിലിറങ്ങിയ ബസ്സുകൾ പോലും ഓടാൻ അനുവദിക്കാത്ത സ്ഥിതിവിശേഷം ആണ് ഉണ്ടാക്കിയത്. നഷ്ട്ട കണക്കുകൾ നിരത്തി സർവീസ് നടത്താൻ തയ്യാറാകാതെ സമരം എന്ന് അറിയിക്കാതെ നിശബ്ദ സമരം നടത്തുകയായിരുന്നു. ഇതിടെയാണ് ബസ്സ് ഉടമകൾ കോടതിയെ സമീപിക്കുന്നത്.
അതേസമയം, സ്വകാര്യ ബസുകളില്‍ കൂടിയ നിരക്ക് ഈടാക്കാനുള്ള ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ബുധനാഴ്ച തന്നെ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് ആണ് അറിയിച്ചിട്ടുള്ളത്.കോടതി ഉത്തരവ് ഇതുവരെ സര്‍ക്കാരിന് ലഭിച്ചിട്ടില്ല. ഇത് ലഭിക്കുന്നതുവരെ സര്‍ക്കാരിന് സാവകാശമുണ്ട്. എന്നാല്‍ ബുധനാഴ്ച രാവിലെ തന്നെ കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ കാലത്ത് താത്കാലികമായി വര്‍ധിപ്പിച്ചിരുന്ന ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലായിരുന്നു കോടതി നടപടി. സ്വകാര്യ ബസുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാമെന്നും കോടതി ഉത്തരവിട്ടു. കോവിഡ് കാലത്തെ കനത്ത സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments