

കൊവിഡ് രോഗബാധയിൽ ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരണപെട്ടു. സൗദിയിലാണ് രണ്ടു മരണങ്ങളും നടന്നത്. ഈ മരണങ്ങളോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 157 ആയി ഉയര്‍ന്നിരിക്കുകയാണ്. മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡോമിനിക് 38 ആണ് മരിച്ചത്. സൗദി ദവാഗ്മിയില്‍ വച്ചായിരുന്നു മരണം ഉണ്ടായത്. കൊണ്ടോട്ടി ചീക്കോട് സ്വദേശി കോട്ടുമല്‍ അലിയാർ 49 ഉം മരണപ്പെട്ടു. മക്കയില്‍ വച്ചായിരുന്നു മരണം.
സൗദിയില്‍ ഇതുവരെ 85,261 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 503 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 62,442 പേരാണ് സൗദിയില്‍ രോഗമുക്തരായത്. യുഎഇയില്‍ ഇതുവരെ 34,557 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 264 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തില്‍ 17,932 പേര്‍ക്ക് രോഗം ഭേദമായി.
Post Your Comments