

വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന പാലക്കാട് ജില്ലയിലെ കല്ലേക്കാട് കാനറ ബാങ്കിന് സമീപം തെക്കേപ്പുര കബീറിനെ (58) മരിച്ച നിലയില്‍ കണ്ടെത്തി. പ്രദേശത്ത് നൈറ്റ് പട്രോളിംഗിനെത്തിയ പൊലീസുകാര്‍ റോഡ് സൈഡിലൈ വീട്ടില്‍ ലൈറ്റ് തെളിഞ്ഞ് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. വീടിന്റെ വാതിലുകള്‍ തുറന്ന നിലയിലായിരുന്നു. തുടര്‍ന്ന് സമീപത്തെ ബന്ധുക്കളെ വിവരമറിയിച്ചു. വെള്ളിയാഴ്ച ദമാമില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മര്‍ദ്ദമല്ലാതെ മറ്റ് അസുഖമൊന്നും ഇല്ലായിരുന്നു. കൊവിഡ് പരിശോധനയുടെ ഫലം വന്ന ശേഷം തുടര്‍നടപടി സ്വീകരിക്കും. ഭാര്യ: സുബൈദ. മക്കള്‍: റിയാസ്, നസീറ, ഷെമീറ. മരുമക്കള്‍: നൗഷാദ്, അനീഷ്, ഷബ്ന.
Post Your Comments