കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി റിയാദിൽ മരണപെട്ടു.
GulfNewsKerala

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി റിയാദിൽ മരണപെട്ടു.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി കൂടി റിയാദിൽ മരണപെട്ടു. ആലപ്പുഴ മുതുകുളം സ്വദേശി മഞ്ഞണിതറയിൽ അപ്പുകുട്ടൻ ശർമദൻ (56) ആണ് മരിച്ചത്. 26 വർഷമായി അൽസഹ്‌റാൻ കമ്പനിയിൽ ഡോക്യുമെന്റ് കൺട്രോളർ ആയി ജോലി നോക്കി വരുകയായിരുന്നു.
പ്രമേഹ രോഗ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ കഴിയവേ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അപ്പുകുട്ടൻ തിങ്കളാഴ്ച പുലർച്ചെയാണ് മരണമടഞ്ഞത്. സഹപ്രവർത്തകനും പി.എം.എഫ് ജീവകാരുണ്യ പ്രവർത്തകനുമായ രാജു പാലക്കാട്, കമ്പനി അധികൃതർക്കൊപ്പം നിയമനടപടികൾ പൂർത്തിയാക്കി വരുന്നു.

Related Articles

Post Your Comments

Back to top button