പെരിയ ഇരട്ടകൊലക്കേസ് സർക്കാരിന് തിരിച്ചടി,ഉത്തരവിന് സ്റ്റേ ഇല്ല.

പെരിയ ഇരട്ടകൊലക്കേസിൽ സർക്കാരിന് തിരിച്ചടി,കേസ് സി.ബി.ഐക്ക് വിട്ട കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ ഇല്ല. പെരിയ ഇരട്ടകൊലപാതക കേസിൽ സി ബി ഐ അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ ഉണ്ടായില്ല. സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ സുപ്രീം കോടതി നോട്ടിസ് അയച്ചു. ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാരാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാർ അനീതിക്കൊപ്പം നിൽക്കുന്നുവെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തി. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്ത് വരികയുള്ളുവെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പ്രതികരിച്ചു.
പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്തുള്ള സുപ്രീംകോടതിയിലെ ഹരജി പെട്ടെന്ന് പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പ്രത്യേക കത്ത് നൽകി. ഇതിനെതിരെ കൊല്ലപ്പെട്ട കൃപേഷിൻറെയും ശരത് ലാലിൻറെയും മാതാപിതാക്കൾ തടസഹരജി സമർപ്പിക്കുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളുടെ ഹർജിയിൽ സിംഗിൾ ജഡ്ജി സിബിഐ അന്വേഷണത്തിനു നിർദേശിച്ചതു ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു. 2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് കാസർകോട് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്‌ലാൽ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 14 പേരാണ് പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനാണ് ഒന്നാം പ്രതി.കേസിലെ പ്രതികളെ രക്ഷിക്കാൻ സർക്കാർ പണം ദുരുപയോഗപ്പെടുത്തുന്നതായും, സർക്കാർ ശ്രമിക്കുന്നതായും, കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ശരി എന്ന് ചൂണ്ടിക്കാട്ടുന്ന തരത്തിലായിരുന്നു കേസുമായി ബന്ധപ്പെട്ട സർക്കാർ നീക്കങ്ങൾ.
കേസ് സി ബി ഐ ക്കു വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായിട്ടും, കേസ് ഡയറി ഉൾപ്പടെ ഉള്ള കേസ്സ് ഫയലുകൾ
സി ബി ഐ ക്ക് വിട്ടുകൊടുക്കാൻ കേസന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് തായ്യാറായിരുന്നില്ല. കേസ് ഡയറിയും , ഫയലുകളും സിബി ഐ ക്ക് നൽകാതെ സി ബി ഐ അന്വേഷണം തടയാൻ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.