മന്ത്രി എ.കെ ശശീന്ദ്രന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പുറത്താകും;സിപിഎം
കൊല്ലം: യുവതിക്കെതിരായ പീഡന പരാതിയില്‍ അനാവശ്യമായി ഇടപെട്ടെന്ന പരാതിയില്‍ യുവതി ഉറച്ചു നിന്നാല്‍ മന്ത്രിസഭയില്‍നിന്നു മന്ത്രിക്ക് പുറത്തേക്കു പോകേണ്ടിവരുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു.
ഇരയായ പെണ്‍കുട്ടിക്കു നീതി നേടിക്കൊടുക്കേണ്ട മന്ത്രി അതിന് പകരം പ്രതിക്കു വേണ്ടി ഒത്തു തീര്‍പ്പിന് ശ്രമിച്ചാല്‍ എന്‍സിപിക്കു മാത്രമല്ല സിപിഎമ്മിനും സര്‍ക്കാരിനും അത് ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്.
എന്നാല്‍ താന്‍ ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. കുറച്ച് ദിവസമായി അവിടെ പാര്‍ട്ടിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് കേള്‍ക്കുന്നു. അത് താങ്കള്‍ ഇടപെട്ട് നല്ല രീതിയില്‍ തീര്‍ക്കണമെന്ന് പരാതിക്കാരിയുടെ പിതാവിനോട് പറഞ്ഞെന്നാണ് എ കെ ശശീന്ദ്രന്റെ വിശദീകരണം
അതേസമയം സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കുണ്ടറയിലെ പ്രാദേശിക എന്‍സിപി നേതാക്കള്‍ക്കെതിരെ യുവതി നല്‍കിയ പരാതിയില്‍ കുണ്ടറ പൊലീസ് കേസ് എടുത്തിടുണ്ട്. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ കുടുംബത്തില്‍ മന്ത്രി സമ്മര്‍ദം ചെലുത്തിയെന്ന് യുവതി മൊഴി നല്‍കിയാല്‍ ശശീന്ദ്രനെതിരെ പോലീസ് കേസെടുക്കും. മന്ത്രി കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ മന്ത്രിക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധരാകും.