

കൊവിഡ് ബാധിച്ച് ഗൾഫിൽ മൂന്നു മലയാളികൾ കൂടി മരിച്ചു. കടലുണ്ടി നാലകത്ത് സ്വദേശി അബ്ദുൾ ഹമീദ് 50 റിയാദില്‍ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി അബ്ദുൽ ലത്തീഫ് ദമാമിൽ മരിച്ചു. മലപ്പുറം ഈസ്റ്റ് കോഡൂർ സൈദലവി കുവൈറ്റിലുമാണ് മരിച്ചത്.
ഇതോടെ കൊവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 207 ആയി.
അതേസമയം, ഒമാനിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 689 പേർക്ക് ആണ്. പുതിയ രോഗികളിൽ 355 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 18,887 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാൾ കൂടി മരണപ്പെട്ടതോടെ കോവിഡ് മരണം 84 ആയി. 14,474പേരാണ് നിലവിൽ വൈറസ് ബാധിതരായിട്ടുള്ളത്. 2658 പേർക്കാണ് ആകെ രോഗ പരിശോധന നടത്തിയത്. 39 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 293 ആയി. ഇതിൽ 85 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 474 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 14138 ആയി. 2217 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്. 177 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 4329 ആയി.
കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2871 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 683 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ 2 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 275 ആയി. 1126 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം33823 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 23288 ഉം ആയി ഉയർന്നു. പുതിയ രോഗികളി 130 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9531 ആയി.
Post Your Comments