കൊവിഡ് ലോകത്ത് അര ലക്ഷത്തിലേറെ ജീവൻ അത്യാസന്ന നിലയിൽ.
NewsNationalWorld

കൊവിഡ് ലോകത്ത് അര ലക്ഷത്തിലേറെ ജീവൻ അത്യാസന്ന നിലയിൽ.

ലോകത്ത് അൻപത്തിമൂവായിരത്തിലേറെപ്പേർ കൊവിഡ് രോഗ ബാധയിൽ മരണത്തിനു മുന്നിൽ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള
കഷ്ടതയിലാണ്. 53,402 പേർ ആണ് ലോകത്തെ വിവിധരാജ്യങ്ങളിൽ അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്നത്. കൊവിഡ് വിതക്കുന്ന മഹാമാരി തുടരുമ്പോൾ,രോഗ ബാധിതരുടെ എണ്ണം ലോകത്താകമാനം ഉയർന്നുകൊണ്ടേയിരിക്കുന്നു. നിലവിൽ 6365,473 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2,903,418 പേരുടെ അസുഖം ഭേദമായപ്പോൾ 3,084,651 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഇതിൽ 53,402 പേർ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. വിവിധ രാജ്യങ്ങളിൽ ഇപ്പോഴും കൊവിഡ് മരണങ്ങളും ഉയരുകയാണ്. 377,404 പേർക്കാണ് കൊവിഡ് ബാധയിൽ നിലവിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. ബ്രസീലിൽ കൂട്ടമരണമാണ് കഴിഞ്ഞദിവസവും റിപ്പോർട്ട് ചെയ്തത്. ആക്ടീവ് കേസുകളുടെ എണ്ണത്തിൽ നിലവിൽ നാലാമതായി നിൽക്കുകയാണ് ഇന്ത്യ.

കൊവിഡ് ബാധിച്ച് ബ്രസീലിൽ മരണപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. അമേരിക്കയ്ക്ക് പിറകെ അഞ്ച് ലക്ഷത്തിലധികം കൊവിഡ് കേസുകൾ (529,405) റിപ്പോർട്ട് ചെയ്ത ബ്രസീലിൽ നിലവിൽ 30,046 പേരാണ് മരണപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ, ഏഴുന്നൂറിൽ അധികം കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രോഗമുക്തരായവരുടെ എണ്ണം 211,080 ആയി. 288,279 പേരാണ് നിലവിൽ ബ്രസീലിൽ ചികിത്സയിലുള്ളത്. ഇതിൽ 8,318 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 1859,323 ആയി. അമേരിക്കയിൽ ഇതിനകം 106,925 പേർ മരനപ്പെട്ടു. നിലവിൽ 1136982 ആളുകളാണ് അമേരിക്കയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 16,949 പേരുടെ നില ഗുരുതരമാണ്. 615,416 പേർക്കാണ് ഇവിടെ രോഗമുക്തി ലഭിച്ചിരിക്കുന്നത്. ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ പ്രക്ഷോഭം തുടരുകയാണ്. ഇതിനിടെയാണ് കൊവിഡ് കേസുകളും ഉയരുന്നതെന്നതും അമേരിക്കയെ കുഴക്കുകയാണ്. ഇന്ത്യയിൽ ദിവസവും റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ കഴിഞ്ഞദിവസങ്ങളിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Related Articles

Post Your Comments

Back to top button