

കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55) ആണ് കൊല്ലപ്പെട്ടത്. മകൻ ജിതിൻ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം.ജിതിന്‍ ഏറെക്കാലമായി വിദേശത്തായിരുന്നു. വീട്ട് ചെലവിനെ ചൊല്ലി അമ്മയും മകനും തമ്മില്‍ വഴക്ക് പതിവായിരുന്നു. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ മകന്‍ വാതില്‍ തുറന്ന് കൊടുക്കാത്തതിനെ ചൊല്ലി അമ്മയുമായി വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. താന്‍ അമ്മയെ കൊലപ്പെടുത്തിയതായി ജിതിന്‍ തന്നെ അയല്‍വാസികളെ അറിയിക്കുകയായിരുന്നു. ജിതിനെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.
Post Your Comments