വരുന്നു കേരളത്തില്‍ ബസ് സമരം
തിരുവനന്തപുരം: ഇന്ധനവില വര്‍ധനയുടെ ആനുപാതികമായി ചാര്‍ജ് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് 12 രൂപയാക്കുക, നികുതിയിളവ് നല്‍കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് സമരത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാനത്ത് 2018 മാര്‍ച്ചിലാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അന്ന് ഒരു ലിറ്റര്‍ ഡീസലിന്റെ വില 66 രൂപ മാത്രമായിരുന്നു.
ഇന്ന് ഡീസല്‍ വില 103 രൂപയാണ്. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് പല വട്ടം സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതായതോടെയാണ് ഉടമകള്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ആലോചിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ ശമ്പളം കിട്ടാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ സമരം തുടങ്ങാനിരിക്കുകയാണ്. ഏതായാലും കേരളത്തില്‍ പൊതുഗതാഗതം ഉടന്‍ തന്നെ സ്തംഭിക്കുമെന്ന ഭീതിയിലാണ് ജനങ്ങള്‍.