ഓണക്കിറ്റ് വിതരണം 60 ലക്ഷം കഴിഞ്ഞു
KeralaLife Style

ഓണക്കിറ്റ് വിതരണം 60 ലക്ഷം കഴിഞ്ഞു

തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി ഓണത്തിനു മുമ്പ് മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കില്ല. ഓണത്തിനു മുമ്പ്് വിതരണം പൂര്‍ത്തിയാക്കും എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഓണക്കിറ്റ് ലഭിക്കാതെ ഇനിയും 30 ലക്ഷത്തിലേറെ കാര്‍ഡ് ഉടമകള്‍ ഉണ്ട്.

ഇന്നലെവരെ 90.67 ലക്ഷം കാര്‍ഡ് ഉടമകളില്‍ 60.60 ലക്ഷം പേര്‍ക്കാണ് കിറ്റ് നല്‍കിയത്. കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചില സാധനങ്ങളുടെ ലഭ്യതക്കുറവാണ് വിതരണം വൈകുന്നതിന് കാരണം.

അതേസമയം റേഷന്‍കടകള്‍ ഇന്നും പ്രവര്‍ത്തിക്കും. തുടര്‍ന്ന് 3 ദിവസത്തെ അവധിക്കു ശേഷം ചൊവ്വാഴ്ച തുറക്കും. കിറ്റ് വിതരണം തുടരും. കിറ്റ് ആവശ്യത്തിനു സ്റ്റോക്ക് ഉണ്ടെന്ന് ഇപോസ് മെഷീന്‍ സംവിധാനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button