

ആലപ്പുഴയിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു. ചെങ്ങന്നൂർ പണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്. അബുദാബിയിൽ നിന്നുമെത്തിയ ഇയാൾ കോവിഡ് കെയർ സെന്‍ററില്‍ നിരീക്ഷണത്തിലായിരുന്നു. ഇയാൾക്ക് കരൾ രോഗം ഗുരുതമായിരുന്നതായും സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചതായും അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.
Post Your Comments