കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരണപെട്ടു.
GulfNewsKeralaObituary

കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരണപെട്ടു.

എം.പി. രാജൻ

കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരണപെട്ടു. സൗദിയില്‍ ചികിത്സയിലായിരുന്ന കൊടുവള്ളി പാലക്കുറ്റി സ്വദേശിയായ ഷൈജല്‍ (34) , ബഹ്‌റൈനില്‍ കണ്ണുര്‍ ഏഴോത്ത് മീത്തലെ പുരയില്‍ നാരായണന്റെ മകന്‍ രാജന്‍ (52) എന്നിവരാണ് മരിച്ചത്.രോഗം ബാധിച്ച് 12 ദിവസത്തോളമായി സൗദിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷൈജല്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് മരിച്ചത്. ഭാര്യ: ബിന്‍സിയ, മകന്‍: മുഹമ്മദ് ഷൈബിന്‍

കണ്ണൂർ സ്വദേശി ഏഴോം കാനായിലെ എം.പി. രാജൻ, രണ്ടാഴ്ചയായി ബഹ്റൈൻ സൽമാനിയ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ന്യൂമാേണിയയും ബാധിച്ചിരുന്നു. ബഹ്റൈൻ യൂനിലിവർ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പരേതനായ മീത്തലെ പുരയിൽ നാരായണൻ്റെയും യശോദയുടെയും മകനാണ്.ഭാര്യ: ശ്യാമള, മക്കൾ: ആദർശ് (എച്ച്.ഡി.എഫ്.സി ബാങ്ക് കണ്ണൂർ) അപർണ്ണ( തളിപ്പറമ്പ നാഷണൽ കോളേജ് ബി.എ വിദ്യാർത്ഥിനി) സഹോദരങ്ങൾ അനിത, അനൂപ്, അജിത

Related Articles

Post Your Comments

Back to top button