

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരിക്കുന്നു.രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇന്ത്യ ബ്രിട്ടനെയും മറികടന്നു. അമേരിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയേക്കാൾ രോഗികളുള്ളത്. രാജ്യത്ത് 8489 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ രോഗ, മരണ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് വ്യാഴാഴ്ച 10,468 കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ 2,97,623. ചികിത്സയിലുള്ളവർ 1,42,634. രോഗമുക്തി നേടിയവർ 1,46,485. വ്യാഴാഴ്ച മാത്രം 390 പേർ മരിച്ചു. നിലവിൽ ആക്ടീവ് കേസുകൾ 1,37,448 ആണ്. 1,41,029 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 49.21 ശതമാനവും മരണനിരക്ക് 2.8 ശതമാനവുമാണ്. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കോവിഡ് ബാധിതരാകുമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പു നൽകിയിരിക്കുന്ന സാഹചര്യത്തിലാണിത്. രോഗ വ്യാപനം തടയുന്നതിൽ പിടി മുറുക്കിയില്ലെങ്കിൽ കാര്യങ്ങൾ പിടിവിട്ടുപോകുമെന്ന അവസ്ഥയിലായി കാര്യങ്ങൾ. ആശങ്കക്കൊപ്പം, ഭീതിയുടെ നിഴലിലാണ് ജനമനസ്സുകൾ.
നഗരങ്ങളിലെ ചേരികളിലാണ് രോഗബാധാ സാധ്യത കൂടുതലെന്നും സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ തുടർന്നില്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണാതീതമാകുമെന്നുമാണ് ഐസിഎംആർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഹാരാഷ്ട്രയിയിലാണ് കോവിഡ് ബാധ ഏറ്റവും സങ്കീർണ്ണമായ അവസ്ഥയിലാണ്. മഹാരാഷ്ട്രയിൽ 3607 പുതിയ കേസും 152 മരണവും കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ രോഗികൾ 97,648 ആയി. ഹരിയാനയിൽ 389 കേസും 12 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാനിൽ 238 കോവിഡ് കേസും ആറ് മരണവും കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.
രോഗബാധ വർധിച്ചതിനാൽ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 80 മന്ത്രാലയങ്ങളിൽ നിന്നുള്ള ജീവനക്കാർ കേന്ദ്ര പേഴ്സണൽകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥർ ഒന്നിടവിട്ട് ഓഫീസിൽ എത്തുന്ന വിധത്തിൽ ഹാജർ ക്രമീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രിട്ടനെയാണ് ഇന്ത്യ മറികടന്നത്. റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തില്‍ ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. റഷ്യയില്‍ 4.93 ലക്ഷവും ബ്രസീലില്‍ 7.72 ലക്ഷവും അമേരിക്കയില്‍ 20 ലക്ഷത്തിലേറെ കോവിഡ് കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.
Post Your Comments