കോവിഡ് യു.എസില്‍ ഒരു ലക്ഷം പേരുടെ ജീവനെടുത്തു.
News

കോവിഡ് യു.എസില്‍ ഒരു ലക്ഷം പേരുടെ ജീവനെടുത്തു.

കോവിഡ് മഹാമാരിയിൽ യു.എസില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,00,579 പേരാണ്​ ഇതിനകം യു.എസില്‍ കോവിഡ്​ മൂലം മരണമടഞ്ഞത്. 11,44,727 പേര്‍ ആശുപത്രികളിൽ ചികിത്സയിലാണ്​. ഇതില്‍ 17,158 പേരുടെ സ്​ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 479,969 പേരാണ്​ രോഗമുക്തി നേടിയത്​. ലോകത്താകമാനം കോവിഡ്​ മരണം മൂന്നര ലക്ഷം കടന്നു. 352,168 പേര്‍ക്കാണ്​ ലോകത്ത്​ മഹാമാരിമൂലം ഇതിനകം ജീവന്‍ നഷ്​ടമായത്​.

ന്യൂയോര്‍ക്ക്​ നഗരത്തിലാണ്​ രാജ്യത്ത്​ ഏറ്റവും കൂടുതല്‍ പേര്‍ രോഗം ബാധിച്ച്‌​ മരിച്ചത്​​. 29,451 ആളുകളാണ്​ ന്യൂയോര്‍ക്കില്‍ മാത്രം മരിച്ചത്​. ന്യൂജേഴ്​സി (11,197), മസാചുസെറ്റ്​സ്​ (6473), പെന്‍സില്‍വാനിയ (5194), മിഷിഗണ്‍ (5266), കാലിഫോര്‍ണിയ (3852), കണക്​റ്റികട്ട്​ (3769) എന്നിങ്ങനെയാണ്​ മറ്റ്​ സ്​റ്റേറ്റുകളിലെ മരണനിരക്ക്​. അതേ സമയം 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്ന രാജ്യമായി ബ്രസീല്‍ മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം 807 പേരാണ്​ ബ്രസീലില്‍ മരണപ്പെട്ടത്​. നേരത്തെ 620 പേര്‍ മരിച്ച യു.എസിലായിരുന്നു ഒരുദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്​. കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ യു.എസിന്​ പിന്നില്‍ രണ്ടാം സ്​ഥാനത്താണ്​ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീല്‍. 392,360 കേസുകളാണ്​ ബ്രസീലില്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​. 24,549 ​പേര്‍ ഇതിനകം മരിച്ചു​.

Related Articles

Post Your Comments

Back to top button