

മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗിയായ കോണ്‍ഗ്രസ് എംഎല്‍എ പിപിഇ കിറ്റ് ധരിച്ച് എത്തി വോട്ട് രേഖപ്പെടുത്തി. ഷാജാപുരിലെ കാലാപീപല്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കുണാല്‍ ചൗധരിയാണ് പിപിഇ കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് വോട്ട് ചെയ്യാൻ എത്തിയത്. കുണാൽ വോട്ട് രേഖപ്പെടുത്തിയ എന്‍വലപ്പ് പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണ്. സുരക്ഷാ മുന്‍കരുതലുകളോടെ മാത്രമേ ഇത് തുറക്കുകയുള്ളൂ. കോവിഡ് രോഗിയായ എംഎല്‍എ വോട്ട് രേഖപ്പെടുത്തി മടങ്ങിയതിനു പിന്നാലെ നിയമസഭാ മന്ദിരത്തിന്റെ പരിസരം അണുനശീകരണം നടത്തുകയും ചെയ്തു.
Post Your Comments