

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും അധികൃതരുടെ അശ്രദ്ധ മൂലം ചാടിപ്പോയ രോഗി
ബുധനാഴ്ച രാവിലെ ആത്മഹത്യ ശ്രമം നടത്തി. ബുധനാഴ്ച രാവിലെ കോവിഡ് വാര്‍ഡില്‍ തൂങ്ങിമരിക്കാൻ ശ്രമിച്ച ആനാട് സ്വദേശിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി ജീവനക്കാരെത്തി ജീവൻ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ആനാട് സ്വദേശി ആശുപത്രിയിൽ നിന്നും മുങ്ങുന്നത്. മെഡിക്കല്‍ കോളജില്‍ നിന്ന് ബസിലാണ് ഇയാള്‍ നാട്ടിലേക്ക് പോകുന്നത്. ഏകദേശം 22 കിലോമീറ്ററോളം ബസില്‍ ഇയാൾ സഞ്ചരിക്കുകയുണ്ടായി. ആനാട് ബസിറങ്ങിയപ്പോള്‍ നാട്ടുകാർ രോഗിയെ തടഞ്ഞുവെക്കുകയും, പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് തിരികെ കൊണ്ട് വന്നു. അതീവ സുരക്ഷയുള്ള കോവിഡ് വാര്‍ഡില്‍ നിന്ന് എങ്ങനെയാണ് ഇയാള്‍ കടന്നുകളഞ്ഞ സംഭവത്തിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായത്. മെഡിക്കൽ കോളജില്‍ നിന്ന് ബസിലാണ് ഇയാൾ നാട്ടിലെത്തുന്നത്.
Post Your Comments