

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും അധികൃതരുടെ അശ്രദ്ധ മൂലം ചാടിപ്പോയി തിരികെ എത്തിച്ച ശേഷം ആത്മഹത്യ ശ്രമം നടത്തിയ രോഗി മരണപെട്ടു. ബുധനാഴ്ച രാവിലെയായിരുന്നു ആത്മഹത്യ ശ്രമം നടത്തിയിരുന്നത്. ബുധനാഴ്ച രാവിലെ കോവിഡ് വാര്‍ഡില്‍ തൂങ്ങിമരിക്കാൻ ശ്രമിച്ച ആനാട് ആലംകോട് സ്വദേശിയായ ഉണ്ണി (33) ആണ് മരിച്ചത്. ഐസിയുവില്‍ കഴിയവേ ആയിരുന്നു അന്ത്യം. ആശുപത്രി ജീവനക്കാരെത്തി ജീവൻ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ ഐസിയുവില്‍ കഴിയുകയായിരുന്നു.
ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ യുവാവിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നുവെന്ന് അധികൃതർ പറയുന്നു.
കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് തിരികെയെത്തിച്ച ശേഷം ഇയാൾക്ക് കൗൺസലിംഗ് നൽകിയിരുന്നു. രാവിലെ ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പായി ആഹാരവും നൽകി. വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നേഴ്സ് മുറിയിലെത്തിയപ്പോൾ ആണ് തൂങ്ങി നില്കുന്ന നിലയിൽ കാണുന്നത്. ഉടനെ സുരക്ഷാ ജീവനക്കാർ ഇയാളെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നത്.
കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ആനാട് സ്വദേശി ആശുപത്രിയിൽ നിന്നും മുങ്ങുന്നത്. മെഡിക്കല്‍ കോളജില്‍ നിന്ന് ബസിലാണ് ഇയാള്‍ നാട്ടിലേക്ക് പോകുന്നത്. ഏകദേശം 22 കിലോമീറ്ററോളം ബസില്‍ ഇയാൾ സഞ്ചരിക്കുകയുണ്ടായി. ആനാട് ബസിറങ്ങിയപ്പോള്‍ നാട്ടുകാർ രോഗിയെ തടഞ്ഞുവെക്കുകയും, പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് തിരികെ കൊണ്ട് വന്നു. അതീവ സുരക്ഷയുള്ള കോവിഡ് വാര്‍ഡില്‍ നിന്ന് എങ്ങനെയാണ് ഇയാള്‍ കടന്നുകളഞ്ഞ സംഭവത്തിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായത്. മെഡിക്കൽ കോളജില്‍ നിന്ന് ബസിലാണ് ഇയാൾ നാട്ടിലെത്തുന്നത്.
Post Your Comments