കോവിഡ് സ്ഥിരീകരിച്ചതറിഞ്ഞു മലയാളി വീട്ടമ്മ ജീവനൊടുക്കി.
KeralaNewsObituary

കോവിഡ് സ്ഥിരീകരിച്ചതറിഞ്ഞു മലയാളി വീട്ടമ്മ ജീവനൊടുക്കി.

പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതറിഞ്ഞു മലയാളി വീട്ടമ്മ ജീവനൊടുക്കി. അഹമ്മദാബാദ് മെഗാനിനഗറിൽ താമസിച്ചിരുന്ന മിനു നായരാണ് വ്യാഴാഴ്ച ഉച്ചയോടെ ജീവനൊടുക്കിയത്. അഹമ്മദാബാദ് സിറ്റി കോടതിയിൽ ഉദ്യോഗസ്ഥയായിരുന്ന മിനുവിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്തപനിയുണ്ടായിരുന്നു. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ വ്യാഴാഴ്ച രാവിലെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. മൃതശരീരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അഹമ്മദാബാദിൽ സംസ്കരിച്ചു. രണ്ടു മക്കളുണ്ട്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മകൾ വിദേശത്താണ്.

Related Articles

Post Your Comments

Back to top button