ക്വാറന്റൈൻ ചെലവ് താങ്ങാൻ പറ്റുന്നവർ അത് വഹിക്കണം,പാവപ്പെട്ടവർ ആ കാര്യത്തിൽ ആശങ്ക പെടേണ്ട.
News

ക്വാറന്റൈൻ ചെലവ് താങ്ങാൻ പറ്റുന്നവർ അത് വഹിക്കണം,പാവപ്പെട്ടവർ ആ കാര്യത്തിൽ ആശങ്ക പെടേണ്ട.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍ നിന്നും ക്വാറന്റീന്‍ ചെലവ് ഇടാക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നുമാത്രം അത് ഈടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആണ് പറഞ്ഞത്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. വിദേശത്ത്‌ നിന്ന്‌ മടങ്ങിയെത്തുന്ന എല്ലാവരിൽനിന്നും ക്വാറന്റൈൻ സംവിധാനത്തിന്‌ പണം ഈടാക്കുമെന്ന് മുഖ്യൻ പറഞ്ഞത് പ്രവാസി കൂട്ടായ്മയുടെയും, പ്രതിപക്ഷ പാർട്ടികളുടെയും, പ്രേതിഷേധത്തിനു ഇടയാക്കിയിരുന്നു.

“ക്വാറന്റൈൻ ചെലവ് താങ്ങാൻ പറ്റുന്ന വിദേശത്തുനിന്നും വരുന്നവർ അത് വഹിക്കണം. പാവപ്പെട്ടവർ ആ കാര്യത്തിൽ ആശങ്ക പെടേണ്ട ആവശ്യമില്ല. ഇതിന്റെ വിശദമായ നിർദ്ദേശങ്ങൾ താമസിയാതെ പുറപ്പെടുവിക്കുന്നതായിരിക്കും’ എന്നാണു ഇത് സംബന്ധിച്ച് ബുധനാഴ്ച മുഖ്യമന്ത്രി വിസദാകാരണം നൽകിയത്.

Related Articles

Post Your Comments

Back to top button