ഗള്‍ഫില്‍ ഇതുവരെ 219 മലയാളികളുടെ ജീവൻ പൊലിഞ്ഞു.
GulfNewsWorld

ഗള്‍ഫില്‍ ഇതുവരെ 219 മലയാളികളുടെ ജീവൻ പൊലിഞ്ഞു.

ഗള്‍ഫില്‍ ശനിയാഴ്ച ആറ് മലയാളികള്‍‌ കോവിഡ് ബാധിച്ച് മരണപെട്ടു. സൗദിയില്‍ അഞ്ച് പേരും ദുബൈയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 219 ആയി ഉയർന്നു. സൗദിയിലെ ജിദ്ദ, ദമ്മാം, റിയാദ്, ജുബൈൽ, അൽ ഖർജ് എന്നിവിടങ്ങളിലും ദുബൈയിലുമായാണ് ശനിയാഴ്ച ആറ് മലയാളികൾ മരണപ്പെടുന്നത്. കൊല്ലം മയ്യനാട് താന്നി സ്വദേശി വിക്ടര്‍ ഷാജി എന്നയാളാണ് ദമ്മാമിൽ മരിച്ചത്. 55 വയസ്സായിരുന്നു. ഒരാഴ്ചയായി ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ജിദ്ദയിൽ മരിച്ചത് കൊല്ലം വടക്കേവിള പള്ളിമുക്ക് സ്വദേശി ഞാറക്കല്‍ തെക്കേതില്‍ സൈനുല്‍ ആബിദീനാണ്. ഇദ്ദേഹത്തിന് 60 വയസ്സായിരുന്നു. ഇക്കഴിഞ്ഞ അഞ്ചാം തിയ്യതി മുതൽ ജിദ്ദ നാഷണൽ ആശുപത്രിയിൽ കോവിഡിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. പാലക്കാട്‌ പള്ളിപ്പുറം പെഴുങ്കര സ്വദേശി സി.ടി സുലൈമാൻ മരിച്ചത് സൗദിയിലെ അൽ ഖർജിൽ കിംഗ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്. 63 വയസ്സായിരുന്നു അദ്ദേഹത്തിന്.

ശനിയാഴ്ച പുലർച്ചെ ദുബൈയിൽ വെച്ചാണ് കോഴിക്കോട് നടുവണ്ണൂർ മന്ദങ്കാവിൽ കുന്നങ്കണ്ടി മേലേടുത്ത് രാമചന്ദ്രൻ 63 മരണപ്പെടുന്നത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ സാബിർ 23 മരിച്ചത് സൌദിയിലെ റിയാദിൽ വെച്ചാണ്. രക്ഷിതാക്കള്‍ക്കൊപ്പം റിയാദിലുള്ള ഇദ്ദേഹം പ്ലസ്ടു വരെ സൗദിയിലാണ് പഠിച്ചത്. പത്തനംതിട്ട മഞ്ഞിനിക്കര സ്വദേശി വടക്കേ തോണ്ടലില്‍ ജോസ് പി മാത്യു 57 മരിച്ചത് സൗദിയിലെ ജുബൈലിലാണ്. ഇതോടെ ഗൾഫിൽ ആകെ മരിച്ച മലയാളികളുടെ എണ്ണം 219 ആയി. ശനിയാഴ്ച മരിച്ച അഞ്ച് പേരുൾപ്പെടെ സൗദിയിൽ ഇത് വരെ മരണപ്പെട്ടത് 66 മലയാളികളാണ്.

Related Articles

Post Your Comments

Back to top button