ഗാല്‍വാനില്‍ സംഘര്‍ഷം നടക്കുമ്പോൾ, സര്‍ക്കാര്‍ സുഖനിദ്രയിലായിരുന്നു.
NewsNational

ഗാല്‍വാനില്‍ സംഘര്‍ഷം നടക്കുമ്പോൾ, സര്‍ക്കാര്‍ സുഖനിദ്രയിലായിരുന്നു.

ഗാല്‍വാനില്‍ സംഘര്‍ഷം നടക്കുമ്പോൾ സര്‍ക്കാര്‍ സുഖനിദ്രയിലായിരുന്നു. നമ്മുടെ ജവാന്മാര്‍ അതിനുള്ള വില നല്‍കിയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. രാഹുൽ ട്വിറ്ററിലാണ് ഇക്കാര്യം പറഞ്ഞത്. മൂന്ന് കാര്യങ്ങള്‍ സുവ്യക്തമാണ് 1. ചൈനയുടെ ആക്രമണം മൂന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണ്. 2. ഈ സമയം സര്‍ക്കാര്‍ ഗാഢനിദ്രയിലായിരുന്നു, പ്രശ്‌നം നിരാകരിച്ചു. 3. അതിനുള്ള വില രക്തസാക്ഷികളായ നമ്മുടെ സൈനികര്‍ക്ക് നല്‍കേണ്ടിവന്നു. -രാഹുല്‍ ട്വീറ്റ് ചെയ്തു. പ്രതിരോധസഹമന്ത്രി ഷിര്‍പദ് നായികിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരാമര്‍ശം ഉണ്ടായത്. ‘ഇത് രാജ്യസുരക്ഷയുടെ വിഷയമാണ്. അതില്‍ ഒര വിട്ടുവീഴ്ചയുമില്ല. നമ്മുടെ ഭൂമിയില്‍ കയറാന്‍ ആരെയും അനുവദിക്കില്ല. വീരമൃത്യൂവരിച്ച എല്ലാ ജവാന്മാര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നു. അവര്‍ ചെയ്ത പരമോന്നത ത്യാഗത്തിന് രാജ്യം എന്നും അഭിമാനം കൊള്ളും. ചൈനയുടെ മുന്‍കൂട്ടി നിശ്ചയിച്ച ആക്രമണമായിരുന്നു. നമ്മുടെ സൈന്യം തിരിച്ചടി നല്‍കി’യെന്നുമായിരുന്ന ഷിര്‍ബാദ് നായിക് പറഞ്ഞത്.

Related Articles

Post Your Comments

Back to top button